
ദുബൈ: സൗദിയുടെ എഫ് 15 യുദ്ധ വിമാനം വീഴ്ത്തിയെന്ന് ഹൂതികൾ. അതേസമയം, മക്ക ആക്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ആക്രമിച്ചത് സൗദിയുടെ സൈനിക താവളങ്ങളും എണ്ണ കേന്ദ്രങ്ങളും മാത്രമാണെന്നും ഹൂത്തികൾ അറിയിച്ചു. വിശുദ്ധ നഗരമായ മക്ക ലക്ഷ്യമിട്ട് ഹൂത്തികളുടെ ആക്രമണ ശ്രമമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കഅബാ പരിസരത്ത് പ്രവേശിക്കും മുൻപ് ഡ്രോൺ തകർത്തെന്ന് സൗദി സേന അറിയിച്ചു. മക്ക ആക്രമിച്ചിട്ടില്ലെന്ന് വിശദീകരിച്ച ഹൂത്തികൾ, സൗദിയുടെ എഫ് 15 യുദ്ധ വിമാനം വീഴ്ത്തിയെന്ന് അവകാശപ്പെട്ടു. അതേസമയം, ഹോർമൂസിൽ കപ്പൽ നീക്കം അൻപത് ശതമാനത്തിലധികം സാധാരണ നിലയിലായെന്ന് അമേരിക്ക അവകാശപ്പെട്ടു. അതേസമയം ബാബ് അൽ മൻദബിൽ ഹൂത്തികൾ മൈനുകൾ സ്ഥാപിച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
മക്കയ്ക്ക് നേരെയുള്ള ആക്രമണ ശ്രമം കനത്ത പ്രകോപനമാവുകയാണ്. ഹൂത്തികളയച്ച ഡ്രോൺ മക്കയുടെ ആകാശപരിധിയിൽ പ്രവേശിക്കും മുൻപ് തകർത്തെന്ന് സൗദി സേന അറിയിച്ചു. 2017 ജൂലൈക്ക് ശേഷമുള്ള ആക്രമണ ശ്രമമാണിത്. എന്നാൽ മക്ക ആക്രമിച്ചെന്ന ആരോപണം തള്ളി ഹൂത്തികൾ രംഗത്തെത്തി. സൗദി 450 വ്യോമാക്രമണങ്ങൾ നടത്തിയെന്നും, ഇതിൽ പങ്കെടുത്ത എഫ് 15 യുദ്ധ വിമാനം മിസൈലയച്ച് വീഴ്ത്തിയെന്നും ഹൂത്തികൾ അവകാശപ്പെട്ടു. മാരിബ് മേഖലയിൽ സുംയുക്ത സേനയും ഹൂത്തികളും തമ്മിൽ കനത്ത സ്ഘർഷമാണ്. ചെങ്കടൽ തീരത്ത് നിലയുറപ്പിച്ച ഹൂത്തികൾ, കരയിൽ ട്രഞ്ചുകളും ബാബ് അൽ മന്ദബിൽ മൈനുകളും സ്ഥാപിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഇത് ആഗോള ചരക്കുനീക്കത്തെ ശ്വാസം മുട്ടിക്കും. ഇതിനിടെ ഇറാന്റെ ആക്രമണത്തിൽ വിവിധ അമേരിക്കൻ താവളങ്ങൾക്കും വിമാനങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നു. എന്നാൽ, ഹോർമൂസ് ഗതാഗതം അൻപത് ശതമാനത്തിലധികം സാധാരണ നിലയിലായെന്നാണ് അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ.ഡി വാൻസ് പറഞ്ഞിരിക്കുന്നത്. ഹോർമൂസിൽ പതിയെ ഇറാനു നിയന്ത്രണം നഷ്ടമാകുമെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ യുദ്ധത്തിന്റെ ഗതി മാറുമെന്നുമാണ് മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam