എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല, വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ കൃഷ്ണൻ കുട്ടി

Published : Sep 10, 2026, 07:47 AM IST
k krishnankutty

Synopsis

ഈ വർഷം എൽനിനോ വർഷമാണ് എന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം ലഭിച്ചിരുന്നു. അത് മുൻകൂട്ടി കണ്ട് കാര്യങ്ങൾ ചെയ്തില്ല .1500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സിസ്റ്റം ആരംഭിച്ചതിന്റെ ആദ്യഘട്ടം സെപ്റ്റംബറിൽ പൂർത്തിയാകേണ്ടതാണ്.

തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി.കെഎസ്ഇബിയിൽ മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഒരു ഏകോപനവുമില്ലെന്നാണ് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചത്. ഈ വർഷം എൽനിനോ വർഷമാണ് എന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം ലഭിച്ചിരുന്നു. അത് മുൻകൂട്ടി കണ്ട് കാര്യങ്ങൾ ചെയ്തില്ല .1500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സിസ്റ്റം ആരംഭിച്ചതിന്റെ ആദ്യഘട്ടം സെപ്റ്റംബറിൽ പൂർത്തിയാകേണ്ടതാണ്. അത് ഒന്നുമായില്ല. 2023ൽ സമാനമായ സാഹചര്യം ഉണ്ടായതാണ്. അന്ന് മന്ത്രിയായ താൻ ഓരോ ആഴ്ചയിലും ഉന്നതതല യോഗം നടത്തി. എന്നാൽ ഇന്ന് അങ്ങനെയൊന്നുമില്ല . എൽഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിൽ ഇക്കഴിഞ്ഞ വേനൽക്കാലത്ത് ചെറിയ വൈദ്യുതി നിയന്ത്രണം വന്നപ്പോൾ എന്ത് ബഹളമായിരുന്നു. ഇന്ന് ഒരു മുന്നറിയിപ്പുമില്ലാതെയാണ് പവർകട്ട്. സൈറ്റുകളിൽ നൽകിയിട്ടുള്ള വൈദ്യുതി മന്ത്രിയുടെ നമ്പർ പോലും മാറ്റിയിട്ടില്ല. രാത്രിയിൽ ഉൾപ്പെടെ പലരും ഇപ്പോഴും പരാതി പറയാൻ തന്നെയാണ് വിളിക്കുന്നത് എന്നും കെ. കൃഷ്ണൻകുട്ടി വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്: ഇഡിയുടെ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും; വീണ 20.5 കോടിയുടെ ഇടപാട് നടത്തി, വിദേശത്തേക്ക് പണം അയച്ചെന്നും തെളിവുകള്‍
കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത