
തൊടുപുഴ: മലങ്കര ഡാമിലേക്കുള്ള (Malankara Dam) വൈദ്യുത കണക്ഷൻ കെഎസ്ഇബി (KSEB) വിച്ഛേദിച്ചു. ബില്ലിനത്തിൽ 27 ലക്ഷത്തിന്റെ കുടിശിക വന്നതോടെയാണ് നടപടി. എന്നാൽ കെഎസ്ഇബിക്ക് സ്ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ നിന്ന് വൈദ്യുതി തുക കുറയ്ക്കണമെന്ന് കരാറുണ്ടെന്നാണ് ജലസേചനവകുപ്പ് (Irrigation Department) പറയുന്നത്.
സ്ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ നിന്ന് വൈദ്യുതി തുക കുറയ്ക്കണമെന്ന കരാർ ചൂണ്ടിക്കാട്ടി കെഎസ്ഇബിക്ക് കത്ത് നൽകിയിരുന്നതായി ജലസേചനവകുപ്പ് പറയുന്നു. വൈദ്യുതി കണക്ഷൻ കട്ട് ചെയ്തത് ഡാമിന്റെ ദൈനംദിനപ്രവർത്തനങ്ങളെ ബാധിക്കും. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും (Roshy Augustine) വകുപ്പ് സെക്രട്ടറിക്കും മുന്നിൽ വിഷയം ധരിപ്പിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam