സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു, മേഖല തിരിച്ചുളള നിയന്ത്രണത്തിൽ ഇളവിന് സാധ്യത

Published : May 12, 2024, 10:05 AM ISTUpdated : May 12, 2024, 10:19 AM IST
സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു, മേഖല തിരിച്ചുളള നിയന്ത്രണത്തിൽ ഇളവിന് സാധ്യത

Synopsis

ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്തും. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റാണ്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റ്ന് താഴെ എത്തുന്നത്. പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. 4585 മെഗാവാട്ട് ആണ് ഇന്നലത്തെ ആവശ്യകത. ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്തും. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. എന്നാൽ പീക് ആവശ്യകത ഉയർന്നു നിൽക്കുന്ന മലബാറിലെ ചില സബ്സ്റ്റേഷൻ പരിധികളിൽ നിയന്ത്രണം തുടരും. ഈ സ്ഥലങ്ങളിൽ വൈദ്യതി നിയന്ത്രണത്തിന്റെ സമയം കുറയ്ക്കും. പലസ്ഥലങ്ങളിലും വേനൽ മഴ കൂടി കിട്ടാൻ തുടങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്.  

വൈദ്യുതി നിയന്ത്രണവും വേനൽമഴയും തുണച്ചു, ഒന്നരമാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ

 

 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി