വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെ ലൈൻമാന് സൂര്യാതാപമേറ്റു, ഉടൻ ആശുപത്രിയിലെത്തിച്ച് സഹപ്രവർത്തകർ

Published : Apr 18, 2026, 01:37 AM IST
KSEB lineman suffers sunstroke while on duty in punalur

Synopsis

പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യാതാപമേറ്റു. കുണ്ടറ സ്വദേശി പത്മകുമാറിനാണ് സൂര്യാതപമേറ്റത്

കൊല്ലം: പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യാതാപമേറ്റു. കുണ്ടറ സ്വദേശി പത്മകുമാറിനാണ് സൂര്യാതപമേറ്റത്. കച്ചേരി റോഡിൽ ആശുപത്രി ജംഗ്ഷന് സമീപം വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയാണ് ശരീരത്തും കൈയിലും സൂര്യാതാപമേറ്റത്. ഉടൻ തന്നെ സഹപ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന നഗരങ്ങളിലാദ്യനിരയിലാണ് പുനലൂർ. കെഎസ്‌ഇബി പുനലൂർ സബ് ഡിവിഷൻ്റെ പരിധിയിൽ മാത്രം 20-ൽ പരം ലൈൻമാൻമാരാണ് ജോലി നോക്കുന്നത്. ഇവരുടെ സുരക്ഷയുടെ ഭാഗമായി ഉച്ചയ്ക്ക് 12നും 3നും മധ്യേ ഫീൽഡിൽ ജോലിക്കു പോകേണ്ട എന്ന നിർദേശമാണ് നൽകിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നോവായി അവസാനമെടുത്ത ഗ്രൂപ്പ് ഫോട്ടോ, അതിൽ ആറുപേർ ഇന്നില്ല; വാൽപ്പാറയിൽ പൊലിഞ്ഞത് 9 ജീവനുകൾ
റിട്ടയർ ചെയ്യുന്നതിന് മുമ്പ് തന്നാലാവുന്നതെല്ലാം ചെയ്യാൻ ശ്രമിച്ച പ്രധാനാധ്യാപിക, വാൽപ്പാറ അപകടത്തിന്‍റെ നടുക്കം മാറാതെ നാട്ടുകാർ