റിട്ടയർ ചെയ്യുന്നതിന് മുമ്പ് തന്നാലാവുന്നതെല്ലാം ചെയ്യാൻ ശ്രമിച്ച പ്രധാനാധ്യാപിക, വാൽപ്പാറ അപകടത്തിന്‍റെ നടുക്കം മാറാതെ നാട്ടുകാർ

Published : Apr 18, 2026, 12:50 AM IST
valparai accident teachers from malappuram among victims state in shock

Synopsis

പൊള്ളാച്ചി വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് കേരളം.

മലപ്പുറം: പൊള്ളാച്ചി വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് കേരളം. മലപ്പുറം ജില്ലയിലെ സ്കൂൾ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. വാത്തയറിഞ്ഞ പ്രദേശവാസികളും ബന്ധുക്കളും വളരെ വൈകാരികമായാണ് പ്രതികരിക്കുന്നത്. എല്ലാ അധ്യാപകരും കുട്ടികളുമായും നാട്ടുകാരുമായുമൊക്കെ വളരെ സഹകരണത്തോടുകൂടിയാണ് പ്രവർത്തിച്ചിരുന്നതെന്നും. നാടിനെ സംബന്ധിച്ച് ഈ ദുരന്തം ബാക്കിയാക്കിയിരിക്കുന്നത് തീരാനഷ്ടമാണ്. സ്കൂളിൻറെ എല്ലാ പ്രവത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന ആളാണ് പ്രധാന അധ്യാപികയായ അജിത ടീച്ചർ. റിട്ടയർ ചെയ്യുന്നതിന് മുന്നെ തന്നെക്കൊണ്ട് എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ ചെയ്യാൻ ശ്രമിച്ചിരുന്ന ആളാണ് ടീച്ചർ എന്നും മുൻ പഞ്ചായത്ത് പ്രസിഡൻറ് പ്രതികരിച്ചു.

അപകടത്തിൽ ജീവൻ നഷ്ടമായവർ

1. അജിത 54 ( പ്രധാനാധ്യാപിക) - പുലാമന്തോൾ സ്വദേശി

2. റംല 52 - അധ്യാപിക - പാങ്ങ് സ്വദേശി

3. സുഹറ 43 - അധ്യാപിക - പാങ്ങ് സ്വദേശി

4. ആശ 41 - അധ്യാപിക - പാങ്ങ് സ്വദേശി

5. മജീദ് 43 - അധ്യാപകൻ - പാങ്ങ് സ്വദേശി

6. സാജിത 45 - ആയ - പാങ്ങ് സ്വദേശി

7. ഷക്കീല 37 - പാങ്ങ് - അധ്യാപിക

8. റുഖിയ 39 - മജീദിന്റെ ഭാര്യ

9. ഹിഷാം 12 - സുഹറയുടെ മകൻ

ഗുരുതരമായി പരിക്കേറ്റവർ

10.ഷഹദിൻ 11 - സാജിതയുടെ മകൻ

11. മുഹമ്മദ് ഫാസിത്ത് - ട്രാവലർ ഡ്രൈവർ

12. നൗഷാദ് 39 - ഡ്രൈവർ,സ്കൂൾ

നിസാര പരിക്ക്

14. മസ്നീൻ 11

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പണയം വച്ച സ്വർണം തിരികെ നൽകിയില്ല, ഫിനാൻസ് ഏജന്‍റിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു, സഹോദരങ്ങൾ പിടിയിൽ
പൊള്ളാച്ചിയിലെ ആശുപത്രിക്ക് മുന്നിൽ വിങ്ങിപ്പൊട്ടി ഉറ്റവർ, മൃതശരീരം തിരിച്ചറിയാൻ ബന്ധുക്കളെത്തി; കേരളത്തെ നടുക്കി വാൽപ്പാറ അപകടം