ഒരു വിഭാഗം കെഎസ്ഇബി മീറ്റർ റീഡർമാർ നടത്തിയ സമരം പിൻവലിച്ചു

Published : Oct 05, 2026, 02:54 PM IST
KSEB

Synopsis

വേതന വർധനവ് ആവശ്യപ്പെട്ട് ഒരു വിഭാഗം കെഎസ്ഇബി മീറ്റർ റീഡർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ഡയറക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

തിരുവനന്തപുരം: ഒരു വിഭാഗം കെ എസ് ഇ ബി മീറ്റർ റീഡർമാർ നടത്തി വന്ന സമരം പിൻവലിച്ചു. ഡയറക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കെഎസ്ഇബി ചെയർമാന്റെ നിർദേശ പ്രകാരമായിരുന്നു ചർച്ച നടന്നത്. വേതനം വർധിപ്പിക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചായിരുന്നു മീറ്റർ റീഡർമാർ സമരം ആരംഭിച്ചത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ വേതന വർധനവ് നടപ്പിലാക്കാൻ കഴിയില്ലെന്ന് കെ.എസ്.ഇ.ബി മാനേജ്‌മെന്റ് ചർച്ചയിൽ വ്യക്തമാക്കി. പകരം, ഉപഭോക്താക്കളുടെ പരമാവധി വൈദ്യുതി ആവശ്യകത രേഖപ്പെടുത്തുന്നതിന് റീഡർമാർക്ക് അധിക തുക നൽകാൻ കെ.എസ്.ഇ.ബി തയാറായി. മാനേജ്‌മെന്റ് മുന്നോട്ടുവെച്ച ഈ ബദൽ നിർദേശം സമരം ചെയ്ത റീഡർമാർ അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ദിവസങ്ങളായി നീണ്ടുനിന്ന തർക്കങ്ങൾക്ക് പരിഹാരമായതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കൗൺസിൽ രേഖകളിൽ കൃത്രിമം നടത്തി', സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; 'സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും'
ഡിസി ഓഫീസ്, പിണറായി, മട്ടന്നൂർ, കല്ല്യാശ്ശേരി......, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറികൾക്ക് സിപിഎം മേഖലകളുടെ പേര്; പരിശോധന നടത്താൻ തീരുമാനം