ഇന്നും രക്ഷയുണ്ടാകില്ല, രാത്രി 7.15 മുതൽ 12.15 വരെ സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യത; എൽനിനോ പ്രതിഭാസം കാരണമുള്ള വൈദ്യുതി പ്രതിസന്ധി തുടരുന്നു

Published : Jul 15, 2026, 06:56 PM IST
kseb

Synopsis

വൈദ്യുതി പ്രതിസന്ധി കാരണം ഇന്ന് രാത്രിയും സംസ്ഥാനത്ത് പവർ കട്ടിന് സാധ്യത. വൈകുന്നേരം 7.15 മുതൽ 12.15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം

തിരുവനന്തപുരം: എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലമുള്ള വൈദ്യുതി പ്രതിസന്ധി കാരണം ഇന്ന് രാത്രിയും പവർ കട്ടിന് സാധ്യത. വൈകുന്നേരത്തെ പീക്ക് സമയത്ത് സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. ആവശ്യമായ അളവിൽ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് ലഭ്യമാകാതിരുന്നതിനാൽ രാത്രി 07:15 മുതൽ 12:15 വരെ സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം അനിവാര്യമായെന്നാണ് കെ എസ് ഇ ബി അറിയിച്ചത്. ഇന്നും സമാന സാഹചര്യമാണെന്നാണ് അറിയിപ്പ്.

അറിയിപ്പ് ഇപ്രകാരം

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്നും (15.07.2026) സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സോളാർ പീഡനക്കേസ്; എത്രകാലം കഴിഞ്ഞാലും ഉപ്പ് തിന്നയാൾ വെള്ളം കുടിക്കുമെന്ന് കെസി ജോസഫ്, കത്തിൽ തിരിമറി നടത്തിയെന്ന് ബെന്നി ബെഹന്നാൻ
'മകന്റെ മരണത്തിന് കാരണം ചികിത്സാ പിഴവ്'; കാസർകോട് ജനറൽ ആശുപത്രിക്കെതിരെ പിതാവ് രം​ഗത്ത്