'മകന്റെ മരണത്തിന് കാരണം ചികിത്സാ പിഴവ്'; കാസർകോട് ജനറൽ ആശുപത്രിക്കെതിരെ പിതാവ് രം​ഗത്ത്

Published : Jul 15, 2026, 06:37 PM ISTUpdated : Jul 15, 2026, 06:44 PM IST
Ashraf Musliyar

Synopsis

കുണ്ടംകുഴി ഗവൺമെന്റ് സ്‌കൂളിലെ 4 -ാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഇയാസ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം തുടങ്ങി.

കാസർകോട്: ജനറൽ ആശുപത്രിയിലെ ശസ്‌ത്രക്രിയക്കിടെ ഒൻപത് വയസുകാരൻ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് കുട്ടിയുടെ പിതാവ് അഷ്റഫ് മുസ്ലിയാർ ആരോപിട്ടു. അന്വേഷണം വേണമെന്ന് പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് കുടുംബം പൊലീസിൽ പരാതി നൽകി. കുണ്ടംകുഴി ഗവ : സ്‌കൂൾ 4 -ാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഇയാസ് ഇന്ന് ഉച്ചക്കാണ് മരിച്ചത്. കുണ്ടംകുഴി ഗവൺമെന്റ് സ്‌കൂളിലെ 4 -ാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഇയാസ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം തുടങ്ങി. കുടല്‍ സംബന്ധമായ അസുഖത്തിനാണ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുട്ടിക്ക് വലിയ അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്ന് പിതാവ് അഷ്റഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേരത്തെ ഡേറ്റ് നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ അഡ്മിറ്റ് ചെയ്തു. ഇന്നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഉച്ചയോടെയാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നത്. പെട്ടെന്നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പറ‍ഞ്ഞു. പ്രത്യേകം ആര്‍ക്കെതിരെയും ആരോപണമുന്നയിച്ചില്ല. നേരില്‍ കാണാത്തതിനാലാണ് ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാത്തതെന്നും പിതാവ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്ത്യാ മുന്നണിയെ കൈവിടുമോ എൻസിപി(എസ്പി)? ഒറ്റ നിബന്ധന അം​ഗീകരിച്ചാൽ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കുമെന്ന് സുപ്രിയ
ഒഡീഷയിൽ നിന്ന് തീവണ്ടിയിൽ ബെംഗളൂരുവിൽ എത്തി, അവിടെ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കേരളത്തിലേക്ക്; 20 കിലോഗ്രാമോളം കഞ്ചാവുമായി 3പേർ പിടിയിൽ