കെഎസ്ഇബി സമരം: ജീവനക്കാർക്ക് തിരിച്ചടി; ആവശ്യമെങ്കിൽ എസ്‌മ പ്രയോഗിക്കാമെന്ന് ഹൈക്കോടതി

By Web TeamFirst Published Apr 26, 2022, 6:24 PM IST
Highlights

കേസ് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോൾ കെ എസ് ഇ ബി ഓഫീസർമാരുടെ സമരത്തിൽ ഇടപെടാനില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ നിലപാട്

കൊച്ചി: കെ എസ് ഇ ബിയിലെ സമരവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ആവശ്യമെങ്കിൽ എസ്മ പ്രയോഗിക്കുന്നതിൽ തടസ്സമില്ലെന്ന് നിലപാടെടുത്തു. കെ എസ് ഇ ബി യുടെ പ്രവർത്തനം തടസ്സപ്പെടുന്ന ഘട്ടം ഉണ്ടാവുകയാണെങ്കിൽ  ബോർഡിന് എസ്മ ഉപയോഗിക്കാമെന്ന് കോടതി വ്യക്തമാക്കി. സമരം ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹർജിയിലാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കെ എസ് ഇ ബി ചെയർമാന്‍റെയും മാനേജ്മെന്‍റിന്‍റെയും പ്രതികാര നടപടികൾക്കെതിരെ കെ എസ് ഇ ബി ഓഫീസേ‍ഴ്സ് അസോസിയേഷൻ ആണ് സമരം ചെയ്യുന്നത്. വൈദ്യുതി ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം താത്കാലികമായി നിർത്തിയിരുന്നു.

കേസ് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോൾ കെ എസ് ഇ ബി ഓഫീസർമാരുടെ സമരത്തിൽ ഇടപെടാനില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ നിലപാട്. വൈദ്യുതി വിതരണം അവശ്യ സേവന മേഖലയിൽ വരുന്നതാണെന്നും സമരം വിലക്കണമെന്നും ആവശ്യപ്പെട്ടുളളതായിരുന്നു സ്വകാര്യ പൊതുതാത്പര്യ ഹർജി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്ന് തന്നെ വൈദ്യുതി ബോർഡിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

click me!