അവഗണിച്ചാൽ ഇനി മുതൽ പിഴ നൽകണമെന്ന് കെഎസ്ഇബി; ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ നീക്കാൻ നിർദേശം

Published : Apr 01, 2025, 04:45 PM IST
അവഗണിച്ചാൽ ഇനി മുതൽ പിഴ നൽകണമെന്ന് കെഎസ്ഇബി; ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ നീക്കാൻ നിർദേശം

Synopsis

പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചതായി കെ എസ് ഇ ബി അറിയിച്ചു.

തിരുവനന്തപുരം: ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ബഹു. ഹൈക്കോടതിയുടെ  ഉത്തരവ്  നിലവിലുണ്ട്.  ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചതായി കെ എസ് ഇ ബി അറിയിച്ചു.

ഏപ്രില്‍ മാസം 15ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ തന്നെ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം കെ.എസ്.ഇ.ബി.എല്‍‍  ഇവ  മാറ്റുകയും ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിക്കുന്നു.  ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം; സിനിമാ മേഖലയിൽ 'പോഷ്' അവബോധത്തിനായി വനിതാ ശിശു വികസന വകുപ്പിൻ്റെ നിർണായക ഇടപെടൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ