കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2117 കോടി രൂപ;താരിഫ് പരിഷ്കരണത്തിന് ബാധകമാകില്ല;​ഗാർഹിക ഉപഭോക്താക്കൾക്ക് ഇളവില്ല

Web Desk   | Asianet News
Published : Feb 24, 2022, 05:13 AM IST
കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2117 കോടി രൂപ;താരിഫ് പരിഷ്കരണത്തിന് ബാധകമാകില്ല;​ഗാർഹിക ഉപഭോക്താക്കൾക്ക് ഇളവില്ല

Synopsis

ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് കെ എസ് ഇബി ക്ക് കിട്ടാനുള്ള കുടിശ്ശിക 2117 കോടി ര‌ൂപയാണ്. ഇതില്‍ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1020.74 കോടിയാണ്.സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1023.76 കോടിയാണ്.ഈ കുടിശ്ശിക, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയായി ഉപഭോക്താക്കളുടെ ബാധ്യതയായി മാറുമെന്ന് വലിയവിമര്‍ശനം ഉയരുന്നുണ്ട്.ഈ ആശങ്കക്ക് അടിസ്ഥാമില്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ വിശദീകരണം

തിരുവനന്തപുരം; വൈദ്യുതി ചാര്‍ജ്(elecricity bill) കുടിശ്ശിക ഇനത്തില്‍ കെ എസ് ഇ ബിക്ക്)(kseb) പിരിഞ്ഞുകിട്ടാനുള്ളത് 2117 കോടി രൂപ., കുടിശ്ശിക പിരിച്ചെടുക്കലിന് താരിഫ് പരിഷ്കരണവുമായി ബന്ധമില്ലെന്ന് വൈദ്യുതി മന്ത്രി (electricity minister)വിശദീകരിച്ചു. ഗാര്‍ഹിക ഉപഭോക്താക്കളെ മാത്രം വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ഒവിവാക്കുന്നത് പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കി

വൈദ്യുതി നിരക്ക് വര്‍ദ്ധനവിനായി കെഎസ്ഇബി , റഗുലേറ്ററി കമ്മീഷന് താരിഫ് പെറ്റീഷന്‍ സമര്‍പിച്ച സാഹചര്യത്തിലാണ് , വന്‍കടി ഉപഭോക്താക്കളില്‍ നിന്ന് പിരിഞ്ഞ് കിട്ടാനുള്ള തുക സജീവ ചര്‍ച്ചയായത്. ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് കെ എസ് ഇബി ക്ക് കിട്ടാനുള്ള കുടിശ്ശിക 2117 കോടി ര‌ൂപയാണ്. ഇതില്‍ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1020.74 കോടിയാണ്.സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1023.76 കോടിയാണ്.ഈ കുടിശ്ശിക, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയായി ഉപഭോക്താക്കളുടെ ബാധ്യതയായി മാറുമെന്ന് വലിയവിമര്‍ശനം ഉയരുന്നുണ്ട്.ഈ ആശങ്കക്ക് അടിസ്ഥാമില്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ വിശദീകരണം.

വന്‍കിട ഉപഭോക്താക്കളുടെ കുടിശിക പിരിച്ചെടുക്കാന്‍ സത്വര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഡിസ്കണക്ഷന്‍ നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്.കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന കുടിശ്ശിക , കേസില്‍ തീരുമാനമാകുന്ന മുറക്ക് ഈടാക്കും.ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചു.വരും വര്‍ഷങ്ങലിലേക്കുള്ള പ്രതീക്ഷിത ചെലവും , പ്രതീക്ഷിത വരവും തമ്മിലുള്ള അന്തരത്തിന്‍റെ അടിസ്ഥാനത്തിലാണ് വൈദ്യതി നിരക്ക് പരിഷ്കരിക്കുന്നത്.കെ എസ് ഇ ബി താരിഫ് പെറ്റിഷനില്‍ ഉപഭോക്താക്കളുടെ അഭിപ്രായം തേടിയ ശേശം റഗുലേറ്ററി കമ്മീഷന്‍ നിരക്ക് വര്‍ധന പ്രഖ്യാപിക്കും

ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാന്‍ വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. പൊതുജനാഭിപ്രായം കൂടി തേടിയ ശേഷം റഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കും. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ദ്ധനക്കുള്ള താരിഫ് പ്ലാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 2852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ദ്ധനയിലൂടെ 2284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 18.14 ശതമാനം നിരക്ക് കൂട്ടണം. ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം വര്‍ദ്ധനയും വേണം. ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയര്‍ത്തണം. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയര്‍ത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടുള്ള  കെഎസ്ഇബിയുടെ താരിഫ് പെറ്റീഷനില്‍ റുലേറ്ററി കമ്മീഷന്‍ ഉപഭോക്താക്കളുടെ അഭിപ്രായം തേടും. അതിനുശേഷം നിരക്ക് വര്‍ധന എത്ര വേണമെന്നതില്‍ തീരുമാനമെടുക്കും. 2019 ജൂലൈ 19 ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്
ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്