
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ അടുത്തെത്തിയതോടെ ആരാധകര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി വൈദ്യുതി ബോര്‍ഡ് രംഗത്ത്.ഇഷ്ട ടീമുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ളക്സും കൊടികളും ഉയര്‍ത്തുമ്പോള്‍ വൈദ്യുതി ലൈനുകളില്‍ തട്ടുന്നില്ലെന്ന് ഉറപ്പ് വരുത്തണം.അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കണമെന്നും വൈദ്യുതി ബോര്‍ഡിന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
ലോകം ഫുട്ബോൾ ലഹരിയിലാണ്. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുങ്ങിക്കഴിഞ്ഞു. കേരളത്തിലും ഫുട്ബോൾ പ്രേമികൾ ആവേശത്തിമിർപ്പിൽ.ഇഷ്ട താരങ്ങളുടെ വമ്പൻ ഹോർഡിംഗുകൾ സ്ഥാപിച്ചും ഇഷ്ടടീമുകളുടെ ജേഴ്സിയണിഞ്ഞും പതാകകൾ കൊടി തോരണങ്ങളാക്കിയുമൊക്കെ ആഘോഷിക്കുകയാണ് ആരാധകർ.ഫുട്ബോൾ ആഘോഷം മുറുകിയപ്പോൾ ചിലർ കൊടി കെട്ടിയത് വൈദ്യുതി ലൈനിൽ.വൈദ്യുതി ലൈനിനോട് ചേർന്ന് ഇത്തരത്തിൽ കൊടിതോരണങ്ങൾ കെട്ടുന്നത് എത്രത്തോളം അപകടമാണെന്ന് പറയേണ്ടതില്ലല്ലോആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാൻ ജാഗ്രത പുലർത്താം. അലങ്കാരങ്ങളിൽ നിന്ന് വൈദ്യുതത്തൂണുകളെ ഒഴിവാക്കാം.
പരപ്പൻ പൊയിലിൽ റൊണാള്‍ഡോയ്‌ക്കും നെയ്‌മര്‍ക്കും മീതെ മെസി; കട്ടൗട്ട് 70 അടി ഉയരത്തില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam