
തിരുവനന്തപുരം: മണിയാർ പദ്ധതിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് ബിൽ നൽകാനുള്ള തീരുമാനവുമായി കെഎസ്ഇബി. കർബൊറാണ്ടം കമ്പനിയിൽ നിന്നാണ് പണം ഈടാക്കുക. ഇക്കാര്യത്തിൽ വൈദ്യുതി ബോർഡ് സ്പെഷ്യൽ റവന്യു വിഭാഗത്തിന് വകുപ്പ് നിർദ്ദേശം നൽകി. ഡിസംബർ 31 ന് ബോർഡുമായുള്ള കരാർ കഴിഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും കരാർ 25 വർഷത്തേക്ക് നീട്ടി നൽകാൻ ശ്രമിക്കുന്നതിന് ഇടയിലാണ് തീരുമാനം വന്നിരിക്കുന്നത്. 12 മെഗാവാട്ട് വൈദ്യുതിക്ക് ആണ് പണം ഈടാക്കുക.
https://www.youtube.com/watch?v=Ko18SgceYX8