പിപിഇ കിറ്റ് അഴിമതിയിൽ മുൻ ആരോഗ്യമന്ത്രി ഒന്നാം പ്രതിയെന്ന് ചെന്നിത്തല; 'ജനത്തിൻ്റെ ദുരിതം വിറ്റ് കാശാക്കി'

Published : Jan 22, 2025, 09:06 AM IST
പിപിഇ കിറ്റ് അഴിമതിയിൽ മുൻ ആരോഗ്യമന്ത്രി ഒന്നാം പ്രതിയെന്ന് ചെന്നിത്തല; 'ജനത്തിൻ്റെ ദുരിതം വിറ്റ് കാശാക്കി'

Synopsis

പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയതിന് പിന്നിൽ അഴിമതിയുണ്ടെന്നും കെകെ ശൈലജ ടീച്ചർ ഒന്നാം പ്രതിയാണെന്നും രമേശ് ചെന്നിത്തലയുടെ ആരോപണം

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെതിരെ കേസെടുക്കണം. കൊവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാൻ ശ്രമിച്ചതിൽ വെറുതെയിരിക്കില്ല. ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതിൽ ഒന്നാം പ്രതി. ധനകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയും ചേർന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാൻ തീരുമാനിച്ചത്. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ച സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

അതേസമയം പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ ഇന്ന് നിയമസഭയിൽ ചട്ട പ്രകാരം അഴിമതി ആരോപിക്കാൻ രമേശ് ചെന്നിത്തല നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് പുറമെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണ കുടിശികയും ക്ഷാമബത്താ കുടിശികയും ലീവ് സറണ്ടറും അഞ്ച് വർഷത്തിലേറെയായി നൽകാത്തതും പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിസി വിഷ്ണുനാഥ് എംഎൽഎ അടിയന്തിര പ്രമേയ നോട്ടീസ് നൽകി.

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി