കെഎസ്എഫ്ഇയിൽ പുതിയ മാറ്റം; മുതിർന്ന പൗരന്മാർക്കും പ്രവാസി മലയാളികൾക്കുമായി പ്രത്യേക സേവന കൗണ്ടറുകൾ

Published : Oct 10, 2026, 11:19 PM IST
KSFE

Synopsis

കേരളത്തിലെ പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യൽ എന്‍റർപ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) ഉപഭോക്തൃ സേവനം കൂടുതല്‍ കാര്യക്ഷമവും സൗകര്യപ്രദവുമാക്കുന്നതിന്‍റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവാസി മലയാളികള്‍ക്കും (എന്‍ആര്‍ഐ) പ്രത്യേക സേവന കൗണ്ടറുകള്‍ ആരംഭിക്കുന്നു

തൃശൂര്‍: കേരളത്തിലെ പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യൽ എന്‍റർ പ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) ഉപഭോക്തൃ സേവനം കൂടുതല്‍ കാര്യക്ഷമവും സൗകര്യപ്രദവുമാക്കുന്നതിന്‍റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവാസി മലയാളികള്‍ക്കും (എന്‍ആര്‍ഐ) പ്രത്യേക സേവന കൗണ്ടറുകള്‍ ആരംഭിക്കുന്നു. ഈ കൗണ്ടറുകളിലൂടെ ശാഖയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ സംവിധാനം സഹായിക്കും.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങള്‍ ലളിതമാക്കുന്നതിനും എല്ലാവര്‍ക്കും മെച്ചപ്പെട്ട ഉപഭോക്തൃ സേവനം ഉറപ്പാക്കുന്നതും ലക്ഷ്യം വെച്ചാണ് കെഎസ്എഫ്ഇയുടെ ഈ സംരംഭമെന്ന് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ അഭിലാഷ് പിഎന്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവാസി മലയാളികള്‍ക്കും കൂടുതല്‍ സൗഹൃദപരവും കാര്യക്ഷമവുമായ സേവനാന്തരീക്ഷം ഒരുക്കുന്നതിലൂടെ ഉപഭോക്തൃ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് കെഎസ്എഫ്ഇ ലക്ഷ്യമിടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂർ മെഡിക്കൽ കോളജിൽ ശുചിമുറിയിൽ രോഗി മരിച്ച നിലയിൽ; അധികൃതരുടെ വാദം പൊളിച്ച് പോസ്റ്റ്മോർട്ടം ഫലം, റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
ചിന്നക്കനാൽ: മിഷൻ ചക്കക്കൊമ്പൻ ദൗത്യത്തിൽ രണ്ടാം ദിനം നിർണായക പുരോഗതി: ആനയെ ചെമ്പകത്തൊഴുകുടി സെറ്റിൽമെൻ്റിന് സമീപം കണ്ടെത്തി