
തൃശൂര്‍: ചാലക്കുടി മേലൂര്‍ അടിച്ചിലിയില്‍ അച്ഛനെ വെട്ടിപരുക്കേല്‍പ്പിച്ച മകന്‍ തോട്ടപൊട്ടി മരിച്ചു. അടിച്ചിലി മൂക്കിനിചിറയിലാണ് സംഭവം. നന്ദനന്‍(58)ആണ് മരിച്ചത്. അച്ഛന്‍ രാമകൃഷ്ണന് കഴുത്തിന് തലയ്ക്കും വെട്ടേറ്റു. ഗുരുതരാവസ്ഥയിലായ രാമകൃഷ്ണന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്. തോട്ടപൊട്ടി മരിച്ച നന്ദനന്‍റെ അരയ്ക്ക് താഴെ ചിന്നിചിതറിയ നിലയിലായിരുന്നു. മൂക്കിനിചിറയിലുള്ള രാമകൃഷ്ണന്റെ കൃഷിയിടത്തില്‍ ശനിയാഴ്ച രാവിലെ നന്ദനന്‍ എത്തുകയും തുടര്‍ന്ന് അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും കയ്യില്‍ കരുതിയിരുന്ന വാക്കത്തി ഉഫയോഗിച്ച് വെട്ടുകയുമായിരുന്നു. തടയാന്‍ ചെന്ന രാമകൃഷ്ണന്‍റെ സഹായിക്കും പരിക്കേറ്റു. അച്ഛനെ വെട്ടിയ ശേഷം അരയിൽ വച്ചിരുന്ന തോട്ട സ്വയം പൊട്ടിച്ചാണ് നന്ദനന്‍ ജീവനൊടുക്കിയത്.
സംഭവസ്ഥലത്ത് ഇലക്ര്ടിക് വയറുകളും ബാറ്ററികളും ചിതറികിന്നിരുന്നു. ടാങ്കര്‍ ലോറിയില്‍ ജോലിക്ക് പോയിരുന്നയാളാണ് നന്ദനന്‍. അച്ഛനും മകനും തമ്മില്‍ കുറച്ചുനാളുകളായി സ്വരചേര്‍ച്ചയില്ലായിരുന്നു. മരിച്ച നന്ദനന് രണ്ട് സഹോദരിമാരും ഒരു സഹോദരിയുമുണ്ട്. സഹോദരനും കുടുംബവും നന്ദനനും ഒരേ വീട്ടിലായിരുന്നു താമസം. നന്ദനന്‍ അവിവാഹിതനാണ്. കൊരട്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam