കെഎസ്ആർടിസിയിൽ മലയാളം മാത്രമല്ല, ഹിന്ദിയും തമിഴും അടക്കം 6 ഭാഷകൾ; ആദ്യ ഘട്ടത്തിൽ 500ഓളം ബസുകൾ; ശബരിമല മണ്ഡലകാലത്തിനായി ഒരുക്കം

Published : Nov 15, 2025, 05:24 PM IST
ksrtc ganesh

Synopsis

ശബരിമല മണ്ഡല കാലത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേക്ക് ചെയിൻ സർവീസുകൾ ഉൾപ്പെടെ അഞ്ഞൂറോളം ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം: ശബരിമല മണ്ഡല കാലവുമായി ബന്ധപ്പെട്ടുള്ള സർവീസുകൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കെഎസ്ആർടിസി. കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും പമ്പയിലേക്കും എരുമേലിയിലേക്കും പ്രത്യേക സർവീസുകളും നിലയ്ക്കൽ പമ്പ ചെയിൻ സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്.

140 നോൺ എസി ബസുകളും 30 എസി ലോ ഫ്ലോർ ബസ്സുകളും ഷോർട്ട് വീൽ ബസുകളും മറ്റ് ദീർഘദൂര സർവീസുകളുമായി 203 ബസുകൾ പമ്പയിലും നിലയ്ക്കലുമായി മാത്രം സർവീസിന് തയ്യാറാക്കിയിട്ടുണ്ട്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്‍റെ എല്ലാ യൂണിറ്റുകളിൽ നിന്നും അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം തിരക്കനുസരിച്ച് സ്പെഷ്യൽ സർവീസുൾ നടത്തുന്നതിന് ആവശ്യമായ ബസുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ കൊട്ടാരക്കര, തിരുവനന്തപുരം സെൻട്രൽ, കോട്ടയം, കായംകുളം, ഗുരുവായൂർ, ചെങ്ങന്നൂർ, തിരുവല്ല, എറണാകുളം എന്നീ യൂണിറ്റുകളിൽ നിന്നടക്കം എല്ലാ യൂണിറ്റുകളിൽ നിന്നും മതിയായ യാത്രക്കാരുള്ള പക്ഷം ചാർട്ടേഡ് ട്രിപ്പുകളും പ്രത്യേക സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.

സർവീസുകൾക്കിടയിൽ വാഹനങ്ങളിൽ ആകസ്മികമായി ഉണ്ടാകാവുന്ന കേടുപാടുകൾ പോലും വേഗത്തിൽ പരിഹരിക്കുന്നതിനായി നിലയ്ക്കൽ /പ്ലാപ്പള്ളി /പെരിനാട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കെഎസ്ആർടിസിയുടെ മൊബൈൽ മെക്കാനിക്കൽ വിഭാഗം മുഴുവൻ സമയവും സജ്ജമായി നിലകൊള്ളും. അടിയന്തര സഹായത്തിന് കെഎസ്ആർടിസിയുടെ ആംബുലൻസ് വാനും പമ്പയിൽ ലഭ്യമാക്കുന്നതാണ്. പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് സ്ഥല നാമ ബോർഡുകൾ വേഗത്തിൽ മനസിലാക്കുവാനായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സ്ഥലനാമവും ഭാഷാ പ്രശ്നമില്ലാതെ എവർക്കും മനസിലാകുവാൻ ഡെസ്റ്റിനേഷൻ നമ്പറുകളും വ്യക്തമായി രേഖപ്പെടുത്തുന്നതാണ്.

കൂടാതെ അയ്യപ്പഭക്തർക്ക് വേഗത്തിൽ സ്ഥലനാമങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നതരത്തിൽ പമ്പയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് നടത്തുന്ന സർവീസുകൾക്ക് കൃത്യമായ ഡെസ്റ്റിനേഷൻ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇവ ഡെസ്റ്റിനേഷൻ ബോർഡുകളിൽ രേഖപ്പെടുത്തിയിക്കും.

പ്രധാന സെസ്റ്റിനേഷൻ / റൂട്ട് നമ്പറുകൾ

തിരുവനന്തപുരം - 1

പത്തനംതിട്ട -3

കോട്ടയം -5

എറണാകുളം -7

തൃശ്ശൂർ -8

കൊട്ടാരക്കര -38

ചെങ്ങന്നൂർ -50

എരുമേലി -59

കുമളി -60

ഗുരുവായൂർ -78

പമ്പ -94

നിലയ്ക്കൽ -756

പളനി -TN03

കോയമ്പത്തൂർ -TN04

തെങ്കാശി. -TN10

സർവീസുകളുടെ ഓൺലൈൻ റിസർവേഷൻ സൗകര്യം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. പമ്പിലേക്കും തിരിച്ചും ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് കൂടുതൽ സർവീസുകൾക്ക് ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമാക്കും. ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്.

കേരളത്തിലെ എല്ലാ ബസ് സ്റ്റേഷനുകളിൽ നിന്നും കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ ശബരിമല തീർത്ഥാടന പാക്കേജ് ട്രിപ്പുകളുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് പമ്പയിൽ ലഗേജുകൾ സൂക്ഷിക്കുന്നതിനും പ്രാഥമിക കർത്തവ്വ്യങ്ങൾക്കുമായുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബഡ്ജറ്റ് ടൂറിസം പാക്കേജ് ട്രിപ്പുകളിൽ എത്തുന്ന ഭക്തജനങ്ങൾക്ക് സന്നിധാനത്ത് ആവശ്യമായ സഹായത്തിനായി കെഎസ്ആർടിസി നിയോഗിച്ചിട്ടുള്ള കോ-ഓർഡിനേറ്റർമാരുടെ സേവനവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക:

ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാർ:

📍 Trivandrum North – 9188619378

📍 Trivandrum South – 9188938522

📍 Kollam – 9188938523

📍 Pathanamthitta – 9188938524

📍 Alappuzha – 9188938525

📍 Kottayam – 9188938526

📍 Idukki – 9188938527

📍 Ernakulam – 9188938528

📍 Thrissur – 9188938529

📍 Palakkad – 9188938530

📍 Malappuram – 9188938531

📍 Kozhikode – 9188938532

📍 Wayanad – 9188938533

📍 Kannur & Kasargod – 9188938534

⭐ STATE CO-ORDINATOR – 9188938521

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'