കൊച്ചിയില്‍ കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് അപകടം: ഡ്രൈവർ മരിച്ചു, 25 ഓളം പേർക്ക് പരിക്ക്

Published : Nov 30, 2020, 06:39 AM ISTUpdated : Nov 30, 2020, 08:43 AM IST
കൊച്ചിയില്‍ കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് അപകടം: ഡ്രൈവർ മരിച്ചു, 25 ഓളം പേർക്ക് പരിക്ക്

Synopsis

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപ്പർ ഡിലക്സ് ബസാണ് വൈറ്റിലയില്‍ അപകടത്തില്‍പ്പെട്ടത്. 25 ഓളം പേർക്ക് പരിക്കേറ്റു. 

കൊച്ചി: കൊച്ചി വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ഡ്രൈവർ തിരുവനന്തപുരം പഴയോട് സ്വദേശി അരുൺ സുകുമാർ (45) ആണ് മരിച്ചത്. അപകടത്തില്‍ 24 പേർക്ക് പരിക്കേറ്റു. കണ്ടക്ടർ സുരേഷ് ഉൾപ്പെടെ രണ്ട് പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡിലക്സ് ബസ് പുലർച്ചെ നാല് മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. മീഡിനിൽ ഇടിച്ച് കയറിയതിനുശേഷമാണ് മരത്തിൽ ഇടിച്ചത്.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം