
കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസ് (KSRTC Bus) തലകീഴായി മറിഞ്ഞ് 16 പേർക്ക് പരിക്കേറ്റു. എം സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയില്‍ ആണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ 2.15 ഓടെ ആയിരുന്നു അപകടം (Accident). കോതമംഗലത്ത് നിന്ന് മാട്ടുപെട്ടിക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം. ഒരാളുടെ പരിക്ക് ഗുരുതരമെന്ന് സൂചന.
ബസില്‍ 48 ഓളം പേർ ഉണ്ടായിരുന്നു എന്നാണാണ് വിവരം. അടിച്ചിറ വളവിൽ വെച്ച് ബസ്സിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ടതാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഏറ്റുമാനൂർ പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റ 16 പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം ഭാഗത്തുള്ളവരാണ് പരിക്കേറ്റവരില്‍ ഏറെയുമെന്ന് പൊലീസ് അറിയിച്ചു.
Also Read: അടിച്ചിറ വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട്നിയന്ത്രണംവിട്ടതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam