അണുവിമുക്തമാക്കാതെ സര്‍വ്വീസ്; പ്രോട്ടോകോൾ ലംഘിച്ച് കെഎസ്ആര്‍ടിസി ബസ് ഡിപ്പോ

By Web TeamFirst Published Jun 7, 2020, 10:47 PM IST
Highlights

സംസ്ഥാനത്ത് കൊവിഡ് രോഗികൾ വര്‍ധിക്കുമ്പോഴാണ് കൂത്താട്ടുകുളം കെഎസ്ആര്‍ടിസിയുടെ അനാസ്ഥ. 

കൊച്ചി: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് കൂത്താട്ടുകുളത്ത് കെഎസ്ആര്‍ടിസി ബസ് ഡിപ്പോ. ബസ് കഴുകാതെയും അണുവിമുക്തമാക്കാതെയുമാണ് മൂന്ന് ദിവസമായി സ‍ർവ്വീസ് നടത്തുന്നത്. മോട്ടർ കേടായതിനാലാണ് ബസ് കഴുകാൻ സാധിക്കാതിരുന്നതെന്നാണ് അധികൃതരുടെ വാദം.

സംസ്ഥാനത്ത് കൊവിഡ് രോഗികൾ വര്‍ധിക്കുമ്പോഴാണ് കൂത്താട്ടുകുളം കെഎസ്ആര്‍ടിസിയുടെ ഈ അനാസ്ഥ. ട്രിപ്പ് അവസാനിക്കുമ്പോള്‍ ബസ് കഴുകി അണുനശീകരണം നടത്തണമെന്നാണ് സര്‍ക്കാർ നിര്‍ദേശം. ഡിപ്പോയിലെ മോട്ടര്‍ കേടായതിനാലാണ്  ബസുകൾ കഴുകാത്തതെന്നാണ് അധികൃതരുടെ മറുപടി. 

വ്യാഴാഴ്‍ച്ച കേടായ മോട്ടർ ശരിയാക്കാൻ ഇതുവരെ കെഎസ്ആര്‍ടിസി അധികൃതർ തയ്യാറായിട്ടില്ല. വനിത വിശ്രമകേന്ദ്രം, യാത്രക്കാരുടെ ശുചിമുറി എന്നിവിടങ്ങളിലും  കഴിഞ്ഞ മൂന്ന് ദിവസമായി വെളളമില്ല. കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാർക്ക് മാത്രമായി ഓടുന്ന ബസ് ഉൾപ്പെടെ നിലവിൽ 11 ബസുകളാണ് ഇവിടെ നിന്നും സർവ്വീസ് നടത്തുന്നത്. ബസുകൾ ശുചീകരിക്കാത്തതിൽ യാത്രക്കാ‍ർ കടുത്ത ആശങ്കയിലാണ്.
 

click me!