കോഴിക്കോട് ചെലവൂര്‍ പട്ടാളമുക്കില്‍ നാല്‍പ്പത് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ഓമശ്ശേരി സ്വദേശി പുറായില്‍ ജംഷീറിനെയാണ് ഡാന്‍സാഫ് പിടികൂടിയത്. 

കോഴിക്കോട്: കോഴിക്കോട് വൻ കഞ്ചാവ് വേട്ട. കോഴിക്കോട് ചെലവൂര്‍ പട്ടാളമുക്കില്‍ നാല്‍പ്പത് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ഓമശ്ശേരി സ്വദേശി പുറായില്‍ ജംഷീറിനെയാണ് ഡാന്‍സാഫ് പിടികൂടിയത്. ഇയാളുടെ കാറിന്‍റെ ഡിക്കിയില്‍ നിന്നുമാണ് ക‌ഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയില്‍ നിന്നും കാര്‍ മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് കടത്തിയതിന് ഇയാള്‍ മുമ്പും പിടിയിലായിരുന്നതായി പൊലീസ് അറിയിച്ചു. ഇയാളുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അതേസമയം, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ കവറിൽ സൂക്ഷിച്ച കഞ്ചാവ് പെടികളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ബിഹാർ സ്വദേശി ഉമേഷ് യാദവ് (26) ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് കൊണ്ടോട്ടി ഐക്കരപ്പടിയിലെ വാടക കോർട്ടേഴ്സിൽ നിന്നും ഇയാളെ പിടികൂടിയത്. കെട്ടിടത്തിൻ്റെ സൺസൈഡിൽ വളർത്തിയ കഞ്ചാവ് ചെടികൾ ആളുകൾ കണ്ടതോടെ പ്രതി പിഴുതെടുത്ത് റൂമിൽ സൂക്ഷിക്കുകയായിരുന്നു. കൊണ്ടോട്ടി പൊലീസും ഡാൻസാഫു ചേര്‍ന്നാണ് നടപടികൾ എടുത്തത്.