ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ച് കെഎസ്ആർടിസി ബസ്, ഓട്ടോഡ്രൈവർക്ക് ​ഗുരുതര പരിക്ക്, ബസ് എത്തിയത് അമിതവേ​ഗത്തിൽ

Published : Jul 28, 2025, 07:34 PM IST
ksrtc accident

Synopsis

പെരുന്ന ബസ് സ്റ്റാൻഡിനു സമീപമാണ് അപകടം ഉണ്ടായത്

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി പെരുന്നയിൽ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറിന് പരിക്കേറ്റു. പെരുന്ന ബസ് സ്റ്റാൻഡിനു സമീപമാണ് അപകടം ഉണ്ടായത്. അമിതവേഗത്തിൽ എത്തിയ ബസ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ചങ്ങനാശ്ശേരി സ്വദേശി നിസാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ​ഗുരുതരമാണ്.

PREV
Read more Articles on
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്