
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നുവെന്നാരുപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മെയ് 15 മുതൽ സൗജന്യ യാത്രയെന്ന കെ സി വേണുഗോപാലിൻ്റെ വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. 'പറഞ്ഞത് നടപ്പാക്കൂ, വാഗ്ദാനം പോര നടപടി വേണം' എന്ന പ്ലക്കാർഡുകളുമായിട്ടാണ് മഹിള മോർച്ചാ പ്രവർത്തകര്‍ ബസിൽ കയറി പ്രതിഷേധിച്ചത്. കെഎസ്ആർടിസി ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത മഹിള മോർച്ചാ പ്രവർത്തകരെ കണ്ടക്ടര്‍മാര്‍ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. പ്രതിഷേധം കാരണം കൊല്ലത്ത് ബസ് എടുക്കാൻ കഴിയുന്നില്ല. ബസിൽ കയറിയ മറ്റ് യാത്രക്കാർ ഇറങ്ങി പോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam