ഫാസ്ടാ​ഗിൽ പണമില്ല, പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തട‍ഞ്ഞിട്ടു, തടഞ്ഞത് 5 ബസുകൾ

Published : Oct 20, 2026, 11:59 AM IST
toll plaza

Synopsis

ബസ് ജീവനക്കാർ തൃശൂർ ഡിപ്പോയുമായി ബന്ധപ്പെട്ടു. ഒടുവിൽ കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾപ്ലാസയിൽ പണമടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസ് കടത്തിവിട്ടത്.

തൃശ്ശൂർ: ഫാസ് ടാഗിൽ പണമില്ലാത്തിനെ തുടർന്ന് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു. രാവിലെ അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ 5 ബസ്സുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയിൽ ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്. ഇതോടെ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലായി. ഒടുവിൽ യാത്രക്കാരെ ഇറക്കി ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപം മാറ്റിയിട്ടു. യാത്രക്കാർ മറ്റു ബസ്സുകളിൽ കയറിയാണ് യാത്ര തുടർന്നത്. ബസ് ജീവനക്കാർ തൃശൂർ ഡിപ്പോയുമായി ബന്ധപ്പെട്ടു. ഒടുവിൽ കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾപ്ലാസയിൽ പണമടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസ് കടത്തിവിട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംഘാംഗങ്ങൾ കൂടുതലും മലയാളികൾ, പ്രധാന പ്രതി കൊച്ചിയിൽ പിടിയിൽ; രാജസ്ഥാനിലെ റിട്ടയേർഡ് ജഡ്‌ജിയെ വിർച്വൽ അറസ്റ്റിലാക്കി 2.5 കോടി തട്ടിയെന്ന് കേസ്
ആലുവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം