ഒറ്റദിവസത്തെ കളക്ഷൻ 8 കോടിയിലധികം; ഓണക്കാലത്ത് റെക്കോർഡ് സൃഷ്ടിച്ച് കെഎസ്ആർടിസി

Published : Sep 06, 2023, 11:47 AM ISTUpdated : Sep 06, 2023, 12:42 PM IST
ഒറ്റദിവസത്തെ കളക്ഷൻ 8 കോടിയിലധികം; ഓണക്കാലത്ത് റെക്കോർഡ് സൃഷ്ടിച്ച് കെഎസ്ആർടിസി

Synopsis

ഈ വർഷം ജനുവരി 16ന് ശബരിമല സീസണിൽ ലഭിച്ച 8.49 കോടി എന്ന റെക്കോ‍‍ഡ് വരുമാനമാണ് ഇപ്പോൾ മറികടന്നത്. 

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോ‍ഡ് കളക്ഷൻ നേടി കെഎസ്ആർടിസി. ഓണാവധിക്ക് ശേഷമുള്ള ആദ്യ തിങ്കളാഴ്ച്ചയിലെ വരുമാനം 8.79 കോടി രൂപയാണ്. ആഗസ്റ്റ് 26 മുതൽ ഒക്ടോബർ‍ 4 വരെയുള്ള 10 ദിവസങ്ങളിൽ 70.97 കോടി രൂപയുടെ വരുമാനം കെഎസ്ആർടിസിക്ക് ലഭിച്ചു. ഇതിൽ അഞ്ചു ദിവസവും വരുമാനം 7 കോടിരൂപ കടന്നു. ഈ വർഷം ജനുവരി 16ന് ശബരിമല സീസണിൽ ലഭിച്ച 8.49 കോടി എന്ന റെക്കോ‍‍ഡ് വരുമാനമാണ് ഇപ്പോൾ മറികടന്നത്. കൂടുതൽ ബസുകൾ നിരത്തിലിറക്കി പ്രതിദിനം 9 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

അതേ സമയം,  സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരസഭ വാങ്ങിയ 60 ഇലക്ട്രിക് സ്മാർട്ട് ബസ്സുകൾ കെഎസ്ആർടിസി സ്വിഫ്റ്റിന് കൈമാറി. ചാല ഗവ. ബോയ്സ് സ്‌കൂളിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് താക്കോൽ കൈമാറി. ചാല മുതൽ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇലക്ട്രിക് ബസിൽ യാത്ര ചെയ്തു. ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കി നഗരത്തിൽ ഹരിത വാഹനങ്ങൾ ഇറക്കുയാണ് ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കെ സിഫ്റ്റ് ജീവനക്കാരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകകൊണ്ട് വാങ്ങിയ സിഫ്റ്റ് ഹൈബ്രിഡ് ബസ്സുകളുടെ ഫ്ലാഗ് ഓഫും മുഖ്യമന്ത്രി നിർവഹിച്ചു. യാത്രക്കാർക്ക് ബസുകളുടെ തത്സമയ വിവരങ്ങൾ ലഭിക്കാനായി മാർഗദർശി എന്ന ആപ്പും പുറത്തിറക്കി. തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗത സൗകര്യങ്ങള്‍ കൂടുതൽ ആധുനികമാക്കുന്നതിന്‍റെ  ഭാഗമായി 104 കോടി ചെലവിൽ 113 ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്. ഇതിൽ ആദ്യഘട്ടമായി അറുപത് ബസുകളാണ്  കൈമാറിയത്.

പുതുപ്പള്ളിയിലെ ഭൂരിപക്ഷം ചൊല്ലി തർക്കം; ഒരാൾക്ക് വെട്ടേറ്റു, സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'