കുറ്റ്യാടി വരെയുള്ള ചാർജ് കഴിച്ച് ബാക്കി പണം ചോദിച്ചു, കാന്‍സര്‍ രോഗിയായ യാത്രക്കാരന് മര്‍ദനം, കേസെടുത്ത് പൊലീസ്

Published : Sep 12, 2025, 08:30 PM IST
Kerala Police Vehicle Image

Synopsis

കോഴിക്കോട് കുറ്റ്യാടിയിൽ ക്യാൻസർ രോഗിയായ കെഎസ്ആര്‍ടിസി കണ്ടക്ടറെ സ്വകാര്യ ബസ് കണ്ടക്ടർ മർദിച്ചതായി പരാതി. കേസെടുത്ത് പൊലീസ്

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ക്യാൻസർ രോഗിയായ കെഎസ്ആര്‍ടിസി കണ്ടക്ടറെ സ്വകാര്യ ബസ് കണ്ടക്ടർ മർദിച്ചതായി പരാതി. ബസ് യത്രയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ നരിക്കാട്ടേരി സ്വദേശി ഷനൂപ് നൽകിയ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തു. കക്കട്ടിൽ നിന്നും തൊട്ടിൽപാലത്തേക്കാണ് ഷനൂപ് ടിക്കറ്റെടുത്തിരുന്നത്. യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുറ്റ്യാടിയിൽ ഇറങ്ങാൻ തീരുമാനിച്ചു. കുറ്റ്യാടി വരെയുള്ള ചാർജ് കഴിച്ച് ബാക്കി പണം തരുമോ എന്ന് കണ്ടക്ടറോട് ചോദിച്ചതിന് പിന്നാലെ മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ കുറ്റ്യാടി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു, കണ്ടക്ടർ അമൽദേവിനെതിരെ കേസെടുക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നേമത്തെ ശിവൻകുട്ടിയുടെ പിന്മാറ്റം, വട്ടിയൂർക്കാവിലെ ശ്രീലേഖയുടെ പിന്മാറ്റം': ചില അന്തർധാര മണക്കുന്നുണ്ടെന്ന് മുരളീധരൻ
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പത്തട്ടിപ്പ്; ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജാരാവാതെ പിവി അൻവർ