
തിരുവനന്തപുരം: അയ്യപ്പഭക്തരുമായി വാക്ക് തർക്കത്തെ തുടർന്ന് കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ. പമ്പയിൽ നിന്ന് കരിമടത്തേക്ക് സർവീസ് നടത്തിയ ബസിലെ കണ്ടക്ടർക്ക് എതിരെയാണ് നടപടിയെടുത്തത്. RPC 694 ബസിലെ കണ്ടക്ടർ എം ആർ രാജേഷിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായി കണ്ടെത്തി. കെഎസ്ആർടിസി വിജിലൻസ് വിഭാഗമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. വാക്കേറ്റത്തെ തുടർന്ന് ബസ് ഏറെനേരം പിടിച്ചിട്ടിരുന്നു. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ശബരിമല തീർത്ഥാടന കാലയളവിൽ അയ്യപ്പഭക്തർക്ക് സുരക്ഷിതവും മാന്യവും സൗഹാർദ്ദപരവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിൽ കെഎസ്ആർടിസി പ്രതിജ്ഞാബദ്ധമാണ്. തീർത്ഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സേവനത്തിലും യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam