'ഫോണിന്റെ പാസ്കോഡ് നൽകണം'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ, അമിക്കസ് ക്യൂറിയെ നിയോ​ഗിച്ച് ഹൈക്കോടതി

Published : Nov 25, 2026, 07:21 PM IST
Rahul Mamkoottathil

Synopsis

തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ ഫോണിന്റെ പാസ്കോഡ് അന്വേഷണ സംഘത്തിന് നൽകണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പാസ്കോഡ് നൽകുന്നതിൽ ഭരണഘടന പരിരക്ഷയുണ്ടോ എന്ന് പരിശോധിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.

കൊച്ചി: ബലാത്സംഗ കേസിൽ മുൻ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. ഫോണിൻ്റെ പാസ്കോഡ് രാഹുൽ അന്വേഷണ സംഘത്തിന് നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. പാസ്കോഡ് നൽകാൻ രാഹുൽ ബാധ്യസ്ഥനാണെന്നും പാസ്കോഡ് നൽകാതിരിക്കാൻ ഭരണഘടന പരിരക്ഷയില്ലെന്നും സർക്കാർ വ്യക്തമാക്കി. പാസ്കോഡ് നൽകണമെന്ന ഉത്തരവിനെതിരായ രാഹുലിന്റെ അപ്പീലിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഭരണഘടന പരിരക്ഷയുണ്ടോ എന്ന് പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ ഹൈക്കോടതി തയാറായി. തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ 2 ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തത്.

ഫോണുകൾ അൺലോക്ക് ചെയ്യുന്നതിന് പാസ്കോഡ് നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരെ രാഹുൽ കോടതിയെ സമീപിച്ചത്. ഫോണിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും ഇത് നശിപ്പിക്കപ്പെടുമെന്നുമാണ് രാഹുലിന്റെ വാദം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ മേയിൽ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിദേശത്ത് താമസിക്കുന്ന 31കാരിയായ മലയാളി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി 10ന് ഷൊർണൂരിലെ ഹോട്ടലിൽ നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശുചിമുറിയിൽ രോഗി മരിച്ച സംഭവം; ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും