നവകേരളയാത്രയുടെ സാരഥികളായ ജീവനക്കാരെ അഭിനന്ദിച്ച് കെഎസ്ആർടിസി,ശമ്പളം കൊടുക്കെന്ന് സോഷ്യല്‍മീഡിയ കമന്‍റ്സ്

Published : Dec 10, 2023, 11:20 AM ISTUpdated : Dec 10, 2023, 11:21 AM IST
നവകേരളയാത്രയുടെ സാരഥികളായ ജീവനക്കാരെ അഭിനന്ദിച്ച്  കെഎസ്ആർടിസി,ശമ്പളം കൊടുക്കെന്ന് സോഷ്യല്‍മീഡിയ കമന്‍റ്സ്

Synopsis

മന്ത്രിസഭ ഒന്നാകെ യാത്ര ചെയ്യുന്നബസ്സിന്‍റെ  സാരഥികളായി കെഎസ്ആർടിസിയിലെ ജീവനക്കാരായ അഭിലാഷ് ജി എസ് ,ഷനോജ് കെ എച്ച് ,പ്രവീൺകുമാർ ടി പി, ശ്രീജേഷ് വി എന്നിവരാണ്

തിരുവനന്തപുരം:നവ കേരള യാത്രയുടെ സാരഥികളായ ജീവനക്കാരെ അഭിനന്ദിച്ച് കെഎസ്ആർടിസി .ഫേസ്ബുക്ക് കുറിപ്പിലാണ് അഭിനന്ദനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ മേധാവികളുമായി  കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ നിയോജകമണ്ഡലങ്ങളിലും നേരിട്ട് എത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന പരിപാടിയായ നവ കേരള സദസ്സിൽ , മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭ ഒന്നാകെ യാത്ര ചെയ്യുന്നബസ്സിന്‍റെ  സാരഥികളായി കെ എസ് ആർ ടി സി യിലെ ജീവനക്കാരായ .അഭിലാഷ് ജി എസ് ഷനോജ് കെ എച്ച് ; പ്രവീൺകുമാർ ടി പി, ശ്രീജേഷ് വി ,എന്നിവരാണ്

 
കെഎസ്ആർടിസിയിലെ മറ്റുള്ളഡ്രൈവർമാരെ പോലെ തന്നെ മികച്ച ഡ്രൈവിങ്ങും ഉത്തരവാദിത്വവും കൈമുതലായിട്ടുള്ള പ്രിയ സുഹൃത്തുക്കൾക്ക് ടീം കെഎസ്ആർടിസിയുടെ അഭിനന്ദനങ്ങളെന്നാണ് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നത്.അതേസമയം പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവിധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി കൊടുത്തിട്ടു പോരെ ഇത്തരം പ്രഹസനമെന്നാണ് വിമര്‍ശന കമന്‍റുകളില്‍ ഏറെയും
 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു