കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി; പുതിയ ടെൻഡർ ക്ഷണിക്കും

Published : Jul 29, 2026, 09:41 AM IST
ksrtc courier

Synopsis

വ്യാപകമായ പരാതികളെ തുടർന്ന് കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആന്ധ്രയിലെ സ്വകാര്യ ഏജൻസിക്ക് നോട്ടീസ് നൽകിയ കെഎസ്ആർടിസി, സേവനം പുനരാരംഭിക്കുന്നതിനായി പുതിയ ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണ്.

തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. ആന്ധ്രയിലെ singu സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല. കൊറിയർ ബുക്ക്‌ ചെയ്യുന്നത് നിർത്തിവെച്ചു. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി. കെഎസ്ആർടിസി തന്നെയായിരുന്നു കൊറിയർ ആദ്യം നടത്തിയത്. നല്ല വരുമാനവും കിട്ടിയിരുന്നു. പിന്നീട് കൂടുതൽ പ്രൊഫഷനൽ ആകാനാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. കൊറിയർ സർവീസ് നടത്തിപ്പിന് വീണ്ടും ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭാര്യയും ഭർത്താവും സെക്യൂരിറ്റി ജീവനക്കാർ, ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി, 58കാരിക്ക് ദാരുണാന്ത്യം
ടി ഐ മധുസൂദനന്‍റെ പങ്ക് വിശദമായി അന്വേഷിക്കണം, ആഭ്യന്തര മന്ത്രിക്ക് കത്തുമായി പയ്യന്നൂരിൽ കത്തിയ ഷെഡ്ഡ് ഉടമ ടി പുരുഷോത്തമൻ