പറഞ്ഞ വാക്ക് അഞ്ചാം മാസവും പാലിച്ച് ​​ഗണേഷ് കുമാർ; കെഎസ്ആര്‍ടിസിയില്‍ ഡിസംബർ മാസത്തെ ശമ്പള വിതരണം തുടങ്ങി

Published : Jan 16, 2025, 08:19 AM ISTUpdated : Jan 16, 2025, 09:12 AM IST
പറഞ്ഞ വാക്ക് അഞ്ചാം മാസവും പാലിച്ച് ​​ഗണേഷ് കുമാർ; കെഎസ്ആര്‍ടിസിയില്‍ ഡിസംബർ മാസത്തെ ശമ്പള വിതരണം തുടങ്ങി

Synopsis

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായിത്തന്നെ നൽകുമെന്ന് പുതിയ ഗതാഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ അധികാരമേറ്റപ്പോൾ പ്രധാന പ്രഖ്യാപനമായി പറഞ്ഞിരുന്നു.

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സർക്കാരിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നത്. തുടർച്ചയായി അഞ്ചാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. 

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായിത്തന്നെ നൽകുമെന്ന് പുതിയ ഗതാഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ അധികാരമേറ്റപ്പോൾ പ്രധാന പ്രഖ്യാപനമായി പറഞ്ഞിരുന്നു. വരുന്ന മാസങ്ങളിലും കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി നൽകാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്ന് ​ഗതാ​ഗത വകുപ്പ് അറിയിച്ചു. 

ചെക്പോസ്റ്റ് താണ്ടി കരമന-കളിയിക്കാവിള പാതയിലൂടെ വന്ന കെഎസ്ആർടിസി; 3 പേരെ സംശയം, പിടിച്ചത് ഒരു കിലോ കഞ്ചാവ്

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'