കെഎസ്ആർടിസി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു; സിഎംഡി ആയി ബിജു പ്രഭാകർ തുടരും

By Web TeamFirst Published Jul 31, 2021, 4:55 PM IST
Highlights

കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധിയേയും റെയിൽവെ ബോർഡ് പ്രതിനിധിയേയും നിർദ്ദേശിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കും. കേന്ദ്ര സർക്കാർ നിർദേശിക്കുന്നത് അനുസരിച്ച് അവരുടെ പേര് ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കും.

തിരുവനന്തപുരം: സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി കെഎസ്ആർടിസി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി തുടരും.  ബോർഡ് അംഗങ്ങളായി ട്രാൻസ്പോർട്ട് കമ്മീഷണർ എം ആർ അജിത് കുമാർ ഐപിഎസ്, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ സെക്രട്ടറി ലക്ഷ്മി രഘുനാഥ്, നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, ഗതാഗത വകുപ്പ് ജോ. സെക്രട്ടറി വിജയശ്രീ കെ എസ്, കേന്ദ്ര സർക്കാരിന്റെ ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധി, റെയിൽവെ ബോർഡ് പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചത്. കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധിയേയും റെയിൽവെ ബോർഡ് പ്രതിനിധിയേയും നിർദ്ദേശിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കും. കേന്ദ്ര സർക്കാർ നിർദേശിക്കുന്നത് അനുസരിച്ച് അവരുടെ പേര് ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!