തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റ സംഭവം; പ്രതി അറസ്റ്റിൽ

Published : Jul 18, 2024, 11:26 PM IST
തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റ സംഭവം; പ്രതി അറസ്റ്റിൽ

Synopsis

ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ സുബൈറിന്‍റെ തലയ്ക്കും കൈക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ സുബൈറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. പിറവം സ്വദേശി അഖിൽ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. ബസ് ഓവർടേക്ക് ചെയ്തതിൽ പ്രകോപിതനായാണ് ഇന്നോവ കാറിന്‍റെ ഡ്രൈവറായ അഖിൽ തല്ലിയത്. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ജംഗ്ഷനിൽ രാവിലെ ഏഴരയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ സുബൈറിന്‍റെ തലയ്ക്കും കൈക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ സുബൈറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

PREV
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'