ബസ് സ്റ്റോപ്പിന് സമീപത്തെ ഇന്നോവ മാറ്റാൻ പറഞ്ഞു; തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം

Published : Jul 18, 2024, 10:17 AM ISTUpdated : Jul 18, 2024, 02:32 PM IST
ബസ് സ്റ്റോപ്പിന് സമീപത്തെ ഇന്നോവ മാറ്റാൻ പറഞ്ഞു; തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം

Synopsis

ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറയുന്നു. 

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. തലയോല പറമ്പ് സ്വദേശി സുബൈറിനാണ് മർദനമേറ്റത്. എറണാകുളം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവറാണ് സുബൈർ. ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറഞ്ഞു.

എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട സർവ്വീസിനിടെയാണ് സംഭവമുണ്ടായത്. തലയോലപ്പറമ്പ് സ്വദേശി സുബൈറിന്‍റെ തലയ്ക്കും, കൈയ്ക്കുമാണ് പരിക്കേറ്റത്. പിറവം സ്വദേശി അഭിനന്ദാണ് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. ബസ് ഓവർടേക്ക് ചെയ്തതിൽ പ്രകോപിതനായാണ് ഇന്നോവ കാർ ഡ്രൈവർ മർദ്ദിച്ചതെന്ന് സുബൈർ പറഞ്ഞു. കെ എസ് ആർ ടി സി ബസ് മുന്നിലെത്തിയതോടെ അഭിനന്ദ് കാർ ബസിന് കുറുകെ നിലയുറപ്പിച്ചു. തുടർന്നാണ് ഡ്രൈവിംഗ് സീറ്റിൽ നിന്നിറക്കി സുബൈറിനെ മർദ്ദിച്ചത്.

ഒരുപാട് അസഭ്യം പറഞ്ഞതിന് ശേഷമായിരുന്നു മർദനം. പെട്ടെന്നുള്ള ആക്രമണമായതിനാൽ പ്രതികരിക്കാനായില്ലെന്നും ഡ്രൈവർ പറഞ്ഞു. നിലവിൽ തൃപ്പൂണിത്തുറ ആശുപത്രിയിൽ ചികിത്സയിലാണ് സുബൈർ. സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് സ്ഥലത്തെത്തി സുബൈറിൻ്റെ മൊഴി രേഖപ്പെടുത്തി. പ്രതിയ്ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പട്ന എയിംസിലെ മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്തു, നിർണായക നീക്കവുമായി സിബിഐ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്
നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും