ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച സംഭവം, കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Published : Aug 25, 2025, 03:19 PM IST
KSRTC Driver

Synopsis

കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോ ഡ്രൈവർ സന്തോഷ് ബാബുവിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്

പാലക്കാട്: പാലക്കാട് ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോ ഡ്രൈവർ സന്തോഷ് ബാബുവിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ. ഇതിന് പുറമെ, ഒരാഴ്ചത്തെ ഡ്രൈവർ പരിശീലനത്തിനും നിർദേശം നൽകിയിട്ടുണ്ട്. എടപ്പാളിലെ ഐഡിടിആറിലേക്ക് അയക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്.

ആ​ഗസ്റ്റ്16നായിരുന്നു കൊല്ലങ്കോട്- കോയമ്പത്തൂർ റൂട്ടിൽ സന്തോഷ് ബാബു ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ പകർത്തിയിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരാണ് സന്തോഷ് ബാബുവിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. യാത്രക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡ്രൈവർ ഫോണിൽ സംസാരിക്കുന്നത് നിർത്തിയില്ലെന്നായിരുന്നു ആരോപണം. ബസ് വേഗത്തിൽ ഓടിക്കൊണ്ടിരിക്കെയാണ് ഡ്രൈവർ ഫോണിൽ സംസാരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു വീട്ടിലെ വോട്ടര്‍മാര്‍ രണ്ട് ബൂത്തില്‍; തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ 5030 ബൂത്തുകള്‍ രൂപീകരിച്ചതിൽ പരാതി
ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, അത്ഭുതകരമായ രക്ഷപെടല്‍