
മൂന്നാര്‍:റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിന്‍റെ ഗ്ലാസ് തകർന്ന സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി.ബസ്സ് ഓടിച്ച മൂന്നാർ ഡിപ്പോയിലെ രാജേഷ് എന്ന ഡ്രൈവർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി വിജിലൻസ് തൊടുപുഴ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നടപടി.ഗതാഗത മന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.അറ്റകുറ്റ പണി പൂർത്തിയാക്കി ബസ് സർവ്വീസ് തുടങ്ങി.ഡ്രൈവറുടെ അശ്രദ്ധ കാരണം ആണ് ചില്ല് പൊട്ടിയത് എന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam