അങ്കമാലി ബസ് അപകടം: കെഎസ്ആർടിസി ഡ്രൈവര്‍ക്ക് സർവീസിൽ നിന്നും അന്വേഷണവിധേയമായി സസ്പെൻഷന്‍

Published : May 14, 2024, 01:19 PM ISTUpdated : May 14, 2024, 01:28 PM IST
 അങ്കമാലി ബസ് അപകടം: കെഎസ്ആർടിസി ഡ്രൈവര്‍ക്ക് സർവീസിൽ നിന്നും അന്വേഷണവിധേയമായി  സസ്പെൻഷന്‍

Synopsis

കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്കാനിയ ബസ് ഓടിച്ചിരുന്ന തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു

തിരുവനന്തപുരം:എറണാകുളത്ത് മെയ് 10നുണ്ടായ ബസ് അപകടത്തെത്തുടര്‍ന്ന് കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.കൊല്ലൂർ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സ്കാനിയ ബസ് അങ്കമാലിക്ക് സമീപത്തു വച്ച് കെഎസ്ആർടിസിയുടെ തന്നെ മറ്റൊരു ഓർഡിനറി ബസിൻ്റെ പുറകിലായി യാത്ര ചെയ്യുകയായിരുന്ന രണ്ടുപേർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാരും മരിച്ചിരുന്നു.അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്കാനിയ ബസ് ഓടിച്ചിരുന്ന തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്ത്തി.തുടര്‍ന്നാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്

കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കുറയ്ക്കുന്നതിലേക്കായി ഗതാഗത വകുപ്പു മന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ ആക്സിഡൻറ് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണ്. ആക്സിഡൻറ് മോണിറ്ററിങ്ങ് കമ്മിറ്റിയുടെ നിർദ്ദേശത്തിന്‍റെ  അടിസ്ഥാനത്തിൽ ഇനിയും ഇത്തരത്തിൽ  ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൊണ്ടോ, അശ്രദ്ധ കൊണ്ടോ അപകടം സംഭവിക്കുകയാണെങ്കിൽ  കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

 

 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി