മുഖംതിരിച്ച് മോട്ടോർ വാഹന വകുപ്പ്; ചെളിക്കുളമായ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഉദ്യോഗാർത്ഥികളുടെ കണ്ണീർ

Published : Jun 19, 2026, 12:58 PM IST
KSRTC Driving test

Synopsis

വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് മഴയെ തുടർന്ന് ചെളിക്കുളമായതോടെ ടെസ്റ്റിനെത്തുന്ന ഉദ്യോഗാർത്ഥികൾ ദുരിതത്തിൽ. ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാരണം വാഹനങ്ങൾ നിയന്ത്രിക്കാനാവാതെ ഭൂരിഭാഗം പേരും പരീക്ഷയിൽ പരാജയപ്പെടുന്നു, എന്നാൽ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.

തിരുവനന്തപുരം: വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് പൂർണമായും ചെളിക്കുളമായി മാറിയിട്ടും അറ്റകുറ്റപ്പണി നടത്താതെ ടെസ്റ്റ് തുടരുന്നതായി വ്യാപക പരാതി. പൊതുജനങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനവും ടെസ്റ്റിങ്ങും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രൗണ്ടാണ് ഇപ്പോൾ അധികൃതരുടെ അവഗണന മൂലം തകർന്നു കിടക്കുന്നത്. മഴ കനത്തതോടെ ഗ്രൗണ്ടിൽ കനത്ത ചെളിയും വെള്ളക്കെട്ടുമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ ടെസ്റ്റിനെത്തുന്ന ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ, ഓടിക്കാൻ പോയിട്ട് നേരെ മുന്നോട്ട് അനക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. കെഎസ്ആർടിസിയിലെ ഡ്രൈവർ കം കണ്ടക്ടർ പോസ്റ്റിലേക്കുള്ള പരീക്ഷയടക്കം ദിവസേന നിരവധി പേരാണ് ഇവിടെ ടെസ്റ്റിനായി എത്തുന്നത്. എന്നാൽ ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാരണം ഭൂരിഭാഗം പേരും പരീക്ഷയിൽ പരാജയപ്പെടുകയാണ്.

ഗ്രൗണ്ടിൽ ചെളി നിറഞ്ഞതോടെ 'H' എടുക്കുന്നതിനിടയിൽ വാഹനങ്ങളുടെ ടയറുകൾ തെന്നിമാറുകയാണ്. വാഹനം മുന്നോട്ടെടുക്കുമ്പോൾ തന്നെ നിയന്ത്രണം നഷ്ടപ്പെട്ട് കമ്പിയിൽ ഇടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. മുൻപ് മികച്ച രീതിയിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവർമാർക്ക് പോലും ഇവിടെ വാഹനം നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് നെടുമങ്ങാട് നിന്നുൾപ്പെടെ എത്തിയ ഉദ്യോഗാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു. ടെസ്റ്റിൽ പരാജയപ്പെട്ടാൽ വീണ്ടും പണമടച്ച്, ആഴ്ചകളോളം കാത്തിരുന്ന ശേഷമേ അടുത്ത അവസരം ലഭിക്കൂ. ഇത് സാധാരണക്കാരായ ഉദ്യോഗാർത്ഥികൾക്ക് വലിയ സാമ്പത്തിക ഭാരമാണ് വരുത്തിവെക്കുന്നത്.

'ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും ഗതാഗതവകുപ്പ് അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. ഉദ്യോഗാർത്ഥികളുടെ അവസരങ്ങൾ മനപ്പൂർവം ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്,' ഉദ്യോഗാർത്ഥികളിൽ ഒരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് നാട്ടുകാരും ഉദ്യോഗാർത്ഥികളും ആവശ്യപ്പെടുന്നുണ്ട്. ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ചെളി മാറ്റി ഉപരിതലം ഡ്രൈവിങ്ങിന് അനുയോജ്യമാക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രധാന ആവശ്യം. ഭൂരിഭാഗം പേരും പരാജയപ്പെട്ട ഇന്ന് നടന്ന ടെസ്റ്റ് അടിയന്തരമായി റദ്ദാക്കണമെന്നും മറ്റൊരു സ്ഥലത്ത് വെച്ച് പുനഃപരീക്ഷ നടത്തണമെന്നും ആവശ്യമുണ്ട്. എന്നാൽ പ്രശ്നം രൂക്ഷമായിട്ടും മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസി അധികൃതരും കൈമലർത്തുകയാണെന്നാണ് ആക്ഷേപം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രതീക്ഷിച്ച പാക്കേജുകൾ ഒന്നും ബജറ്റിൽ ഇല്ലെന്ന് ബസ് ഉടമകൾ; 'പ്രതിദിനം 6000 രൂപയുടെ വരെ നഷ്ടം, ബസുകൾ കട്ടപ്പുറത്താവുന്ന അവസ്ഥ'
`തന്ത്രങ്ങൾ കോടതിയോട് വേണ്ട', കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ മുഹമ്മദ്‌ ഹനീഷിന് മുന്നറിയിപ്പുമായി ഹൈക്കോടതി; `കോടതിയിൽ ഹാജരായില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും'