കെഎസ്ആർടിസിയിൽ സമരം തുടരുന്നു, പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു

Published : Feb 04, 2025, 02:27 PM ISTUpdated : Feb 04, 2025, 02:31 PM IST
കെഎസ്ആർടിസിയിൽ സമരം തുടരുന്നു, പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു

Synopsis

സമരം മലബാറില്‍ സര്‍വീസുകളെ കാര്യമായി ബാധിച്ചില്ല. 1035 സര്‍വീസുകളില്‍ 88 സര്‍വീസുകള്‍ മാത്രമാണ് മുടങ്ങിയത്. കോഴിക്കോട് കൂടുതല്‍ താത്കാലിക ജീവനക്കാരെ ഉപയോഗിച്ച് മുഴുവന്‍ സര്‍വീസുകളും നടത്തി.

തിരുവനന്തപുരം: ശമ്പള വിതരണം മാസാദ്യം നടത്തണമെന്നതടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് കെഎസ്ആ‍ര്‍ടിസിയില്‍ കോണ്‍ഗ്രസ് അനുകൂല യൂണിയനായ ടി.ഡി.എഫിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്ക് തുടരുന്നു. തിരുവനന്തപുരത്ത് ഉള്‍പ്പെടെ പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു. മധ്യകേരളത്തിലും മലബാറിലും സമരത്തെ തുടർന്ന്. ഏതാനും സർവീസുകൾ മുടങ്ങി. ഡയസ്നോൺ പ്രഖ്യാപിച്ചും താല്‍ക്കാലിക ജീവനക്കാരെ ജോലിക്കെത്തിച്ചും മാനേജ്മെന്റ് സമരത്തെ നേരിട്ടതോടെ ദീ‍ര്‍ഘദൂര സ‍ര്‍വീസുകള്‍ കാര്യമായി മുടങ്ങിയില്ല.

ശമ്പളം അഞ്ചാം തീയതിയ്ക്കുള്ളിൽ നൽകുക, 31 ശതമാനം ഡിഎ ഉടൻ അനുവദിക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചാണ് ഇന്നലെ അർദ്ധരാത്രി 12 മണിമുതൽ സംസ്ഥാനത്ത് കോൺഗ്രസ് അനുകൂല യൂണിയനുകൾ സമരം തുടങ്ങിയത്. തിരുവനന്തപുരം തമ്പാനൂരിൽ സമരക്കാർ ബസ് തടഞ്ഞെങ്കിലും പോലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റി സർവീസ് സുഗമമാക്കി. നെടുമങ്ങാട് എടിഒ യെ ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊട്ടാരക്കരയിലും പ്രതിഷേധം ഉണ്ടായി. സമരം മലബാറില്‍ സര്‍വീസുകളെ കാര്യമായി ബാധിച്ചില്ല.

 Read More... ചക്കയ്ക്കിത് നല്ല കാലം, തമിഴ്‌നാട്ടിലേക്കും ഉത്തരേന്ത്യയിലേക്കുമെല്ലാം കൊണ്ടുപോകുന്നത് ലോഡ് കണക്കിന്

1035 സര്‍വീസുകളില്‍ 88 സര്‍വീസുകള്‍ മാത്രമാണ് മുടങ്ങിയത്. കോഴിക്കോട് കൂടുതല്‍ താത്കാലിക ജീവനക്കാരെ ഉപയോഗിച്ച് മുഴുവന്‍ സര്‍വീസുകളും നടത്തി. കാസര്‍ക്കോടും കണ്ണൂരും തടസം നേരിട്ടില്ല.അതേ സമയം മലപ്പുറത്തും വയനാട്ടിലും പാലക്കാട്ടും ചില സര്‍വീസുകള്‍ മുടങ്ങി. എറണാകുളത്ത് പെരുമ്പാവൂരിൽ സമരത്തെ തുടർന്ന് ചില സർവീസുകൾ മുടങ്ങി. അർദ്ധരാത്രി പന്ത്രണ്ട് മണിവരെയാണ് ജീവനക്കാരുടെ സമരം. 

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും