ഏപ്രില്‍ മാസത്തില്‍ റെക്കോ‍ര്‍ഡ് കളക്ഷനുമായി കെഎസ്ആര്‍ടിസി

By Web TeamFirst Published May 1, 2019, 3:54 PM IST
Highlights

ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകള്‍ നിയന്ത്രിച്ചും സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകള്‍ വ്യാപിപ്പിച്ചും വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. 

തിരുവനന്തപുരം‍: ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കി കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസത്തിലെ മുപ്പത് പ്രവൃത്തി ദിനങ്ങളിലായി 189.84 കോടി രൂപയാണ് കെഎസ്ആര്‍ടിസി ഓടിനേടിയത്. ശബരിമല സീസണ്‍ കൂടി ഉള്‍പ്പെട്ട ജനുവരിയില്‍ 189.71 കോടി രൂപയാണ് കെഎസ്ആര്‍ടിസി നേടിയത്. ഇതിലും പത്ത് ലക്ഷം രൂപയുടെ അധിക വരുമാനമാണ് വിഷുവും ഈസ്റ്ററും  ഒപ്പം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പും നടന്ന ഈ അവധിക്കാലത്ത് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്.  ശബരിലമ സീസണും ക്രിസ്മസ് അവധിയും ഒരുമിച്ച വന്ന കഴിഞ്ഞ ഡിസംബറില്‍ കിട്ടിയ 205 കോടിയാണ് പ്രതിമാസകണക്കില്‍ കെഎസ്ആര്‍ടിസിയുടെ സര്‍വ്വകാല റെക്കോര്‍ഡ് വരുമാനം.  

click me!