ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി

Published : Jan 22, 2026, 05:07 PM IST
ganesh kumar

Synopsis

ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി. ക്യുആർ കോഡ് സ്കാൻ ചെയ്ത് ഓർഡർ ചെയ്താല്‍ ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യും.

തിരുവനന്തപുരം: ഓണ്‍ലൈൻ ഭക്ഷണ വിതരണ സര്‍വീസായ ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി. ക്യുആർ കോഡ് സ്കാൻ ചെയ്ത് ഓർഡർ ചെയ്താല്‍ ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യും. വോൾവോ, എയർ കണ്ടീഷൻ ബസുകളിലെ സേവനം നാളെ മുതല്‍ തുടങ്ങുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നാളെ 5 വാഹനങ്ങളിൽ ആദ്യം സർവീസ് തുടങ്ങും. 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

ചിക്കിങ്ങുമായി ചേർന്ന് ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ആണ് അറിയിച്ചത്. അഞ്ച് വാഹനങ്ങളിലായിരിക്കും സർവീസ് ഉണ്ടാകുക. നാളെ ആരംഭിക്കും. കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച റി രജിസ്ട്രഷൻ ഫീസിൽ 50 ശതമാനം സംസ്ഥാന സർക്കാർ കുറവ് വരുത്തയതായും മന്ത്രി പറഞ്ഞു. 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കാണ് റീ രജിസ്ട്രഷൻ. ഇങ്ങനെ കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഇല്ലെന്നാണ് ആദ്യം കരുതിയത്. നാലിരട്ടി വരെയാണ് കേന്ദ്രം വർധിപ്പിച്ചത്. അധികാരം ഉണ്ടെന്ന് കണ്ടാണ് തീരുമാനമെന്നും മന്ത്രി ​ഗണേഷ്കുമാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ
പൊലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത പ്രതി പിടിയിൽ; അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന്