സര്‍ക്കാരിന്‍റെ 30 കോടി രൂപ അക്കൗണ്ടിലെത്തി; കെഎസ്ആര്‍ടിസി ശമ്പളവിതരണം നാളെ മുതല്‍

Published : Jul 25, 2022, 02:56 PM ISTUpdated : Jul 25, 2022, 03:22 PM IST
സര്‍ക്കാരിന്‍റെ 30 കോടി രൂപ അക്കൗണ്ടിലെത്തി; കെഎസ്ആര്‍ടിസി ശമ്പളവിതരണം നാളെ മുതല്‍

Synopsis

മുൻ മാസത്തെ പോലെ ജൂണിലും ശമ്പളം ഘട്ടം ഘട്ടമായി മാത്രമേ വിതരണം ചെയ്യാനാകു. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം നൽകും. 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂണ്‍ മാസത്തെ ശമ്പളം നാളെ മുതൽ  വിതരണം ചെയ്യുo, സർക്കാർ അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തി. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും മാത്രമാണ് ശമ്പളം നല്‍കുക. 

സർക്കാർ സഹായമായി 30 കോടി രൂപ അനുവദിച്ചതോടെയാണ് ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക വിരാമം ആയത്. മുൻ മാസത്തെ പോലെ ജൂണിലും ശമ്പളം ഘട്ടം ഘട്ടമായി മാത്രമേ വിതരണം ചെയ്യാനാകു. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം നൽകും. സർക്കാർ സഹായമായി ലഭിച്ച പണം ഉപയോഗിച്ച് മുൻമാസത്തെ ഓവർഡ്രാഫ്റ്റ് പൂർണമായും തിരിച്ചടച്ച് വീണ്ടും ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്യുക. ബാക്കി തുക മറ്റ് ക്രമീകരണങ്ങളിലൂടെ കണ്ടെത്തും. 

മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ ഈ മാസം വേണ്ടത്   79 കോടി രൂപയാണ്. ശമ്പള വിതരണത്തിനായി  കെഎസ്ആർടിസി മാനേജ്മെൻറ് 65 കോടി രൂപയുടെ സർക്കാർ സഹായം തേടിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച ഫയൽ ധനവകുപ്പ് മടക്കിയിരുന്നു. എന്നാൽ ശമ്പള വിതരണം സർക്കാർ സഹായമില്ലാതെ പൂർത്തിയാക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ്  നിലപാട് മാറ്റിയത്. ഈ മാസം ആദ്യം ഇന്ധന ഇനത്തിൽ 20 കോടി രൂപ  സർക്കാർ വേറെ നൽകിയിരുന്നു. രണ്ടിനങ്ങളിലുമായി 50 കോടി രൂപയാണ് ഈ മാസം സർക്കാർ കെഎസ്ആർടിസിക്ക് നൽകിയത്.

Read Also: ആലപ്പുഴയിലെ അപകടം: കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യും; ഗുരുതര വീഴ്ചയെന്ന് മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴയിൽ കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. കെ എസ് ആർ ടി സി ഡ്രൈവർ കെ വി ശൈലേഷിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെന്റ് ചെയ്യും. ഇക്കാര്യത്തിൽ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ആർ ടി സി ഡ്രൈവർ കെ വി ശൈലേഷിന് മോട്ടോർ  വാഹനവകുപ്പ് നോട്ടീസ് നൽകി. (കൂടുതല്‍ വായിക്കാം...)

Read Also: ജലീലിനെതിരെ പരാതി നല്‍കി മാധ്യമം മാനേജ്മെന്‍റ്; ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും'; എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് സുകുമാരൻ നായർ
വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: പ്രതിയെ പിടികൂടാതെ പൊലീസ്; പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് നാട്ടുകാർ