
തിരുവനന്തപുരം: കെ എസ് ആർ ടി സിയ്ക്ക് വേണ്ടി പുത്തൻ പുതിയ വോൾവോ 9600SLX ബസുകൾ കേരളത്തിലെ നിരത്തുകളിലേക്ക് ഉടൻ എത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ബസിന്റെ ചിത്രങ്ങൾ ആദ്യമായി പങ്കുവച്ചത്. കെ എസ് ആർ ടി സി യുടെ കേരളപ്പിറവി സമ്മാനം എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബസിന്റെ അകത്തെ സൗകര്യങ്ങളോ റൂട്ടോ അടങ്ങിയ അധിക വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
അതേ സമയം, ഹാപ്പി ലോംഗ് ലൈഫ് എന്ന പേരിൽ ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചു. ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മന്ത്രി നേരത്തെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി റേഡിയേഷൻ, ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് കെഎസ്ആർടിസിയുടെ ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ തരം ബസ്സുകളിലും സൗജന്യ യാത്ര അനുവദിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി. സൗജന്യ യാത്രയ്ക്കായുള്ള അപേക്ഷ പരിഗണിച്ച് അർഹരായവർക്ക് 'ഹാപ്പി ലോംഗ് ലൈഫ് RFID യാത്രാ കാർഡ് 'അപേക്ഷകന്റെ വീട്ടിൽ നേരിട്ട് കെഎസ്ആർടിസി എത്തിക്കും.
അപേക്ഷകർക്കുള്ള നിർദേശങ്ങൾ
01. https:/keralartcit .com/ എന്നഔദ്യോഗിക പോർട്ടലിലൂടെ മാത്രം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
02. അപേക്ഷയോടൊപ്പം ചുവടെ ചേർക്കുന്ന രേഖകൾ (JPG ,PNG ,PDF ,ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്
a) പാസ്പോർട്ട് സൈസ് ഫോട്ടോ
b ) ആധാർ കാർഡിന്റെ കോപ്പി
c ) നിലവിലെ മേൽവിലാസം തെളിയിക്കുന്ന രേഖ (ആധാർ കാർഡിലെ മേൽവിലാസവുമായി വ്യത്യാസമുള്ള പക്ഷം)
d) ഓങ്കോളിജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് (വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ)
03. സമർപ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധ്യതയുള്ളതും നിർദിഷ്ട ഫയൽ ഫോർമാറ്റിലും ആയിരിക്കണം
04. അപേക്ഷകൻ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെടുന്ന പക്ഷം കാർഡ് റദ്ദ് ചെയ്യുന്നതും നിയമനടപടികൾ സ്വീകരിക്കുന്നതും ആണ്
05. അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാകുന്നവർക്ക് ചീഫ് ഓഫീസിൽ നിന്നും RFID യാത്രാ കാർഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർ മുഖേന അപേക്ഷകന്റെ വീടുകളിൽ എത്തിക്കുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam