'നിർത്തിവെക്കണം', കോഴിക്കോട് കെഎസ്ആർടി ടെർമിനൽ കടകളൊഴിപ്പിക്കൽ തടഞ്ഞ് ഉടമകൾ, സംഘർഷം

Published : Apr 10, 2022, 12:29 PM IST
 'നിർത്തിവെക്കണം', കോഴിക്കോട് കെഎസ്ആർടി ടെർമിനൽ കടകളൊഴിപ്പിക്കൽ തടഞ്ഞ് ഉടമകൾ, സംഘർഷം

Synopsis

ഒഴിപ്പിക്കൽ നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് കടകൾക്കുള്ളിൽ കയറിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഉടമകൾക്ക് ഐക്യദാര്ഢ്യവുമായി കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. 

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി (KSRTC) ടെർമിനൽ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി നേരത്തെ കരാർ നൽകിയ കടകൾ ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘത്തെ തടഞ്ഞ് കടയുടമകൾ. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പൊലീസ് സന്നാഹത്തോടെയാണ് സ്വകാര്യ വ്യക്തികൾ വാടകയ്‌ക്കെടുത്ത കടകൾ ഒഴിപ്പിക്കുന്നത്. 

കടകൾ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി കഴിഞ്ഞ ദിവസം കോടതി തീർപ്പാക്കിയിരുന്നു. അറ്റകുറ്റ പണികൾ നടത്തിയ ശേഷം കടകൾക്ക് വീണ്ടും കടകൾ തുറക്കാം എന്ന നിലപാടാണ് കെടിഡിഎഫ്സി സ്വീകരിക്കുന്നത്. എന്നാൽ കോടതി ഉത്തരവ് ലഭിക്കാത്തതിനാൽ ആശങ്കയുണ്ടെന്ന് കടയുടമകൾ പറഞ്ഞു.ഉത്തരവിന്റെ പകർപ്പ് അടുത്ത ദിവസം ലഭിക്കുമെന്നിരിക്കെ നേരത്തെയെത്തി കടകളൊഴിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഉടമകൾ കുറ്റപ്പെടുത്തി. 

പൊലീസ് ഗുണ്ടായിസമാണ് നടക്കുന്നതെന്നും കടയുടമകൾ ആരോപിച്ചു. ഒഴിപ്പിക്കൽ നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് കടകൾക്കുള്ളിൽ കയറിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഉടമകൾക്ക് ഐക്യദാര്ഢ്യവുമായി കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. കടയുടമകൾക്കൊപ്പം ഇവരും പ്രതിഷേധിച്ചു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍? സസ്പെന്‍സ് തുടരുന്നു, വിവി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയിൽ, കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിര്‍ണായകം
തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണത്തിൽ നിര്‍ണായകമായി സ്വതന്ത്രര്‍; വാര്‍ഡിലെ ജനങ്ങളുമായി സംസാരിച്ച് അഭിപ്രായം തേടുമെന്ന് പാറ്റൂര്‍ രാധാകൃഷ്ണൻ