ആഹഹാ! കെഎസ്ആർടിസിയിലെ 'ലക്ഷ്വറി' യാത്രക്ക് ഇന്ന് തുടക്കം; വൈഫൈ, മ്യൂസിക്, പുഷ്‌ ബാക്ക്‌ സീറ്റ്, ഇനിയെന്തുവേണം

Published : Oct 15, 2024, 06:29 AM IST
ആഹഹാ! കെഎസ്ആർടിസിയിലെ 'ലക്ഷ്വറി' യാത്രക്ക് ഇന്ന് തുടക്കം; വൈഫൈ, മ്യൂസിക്, പുഷ്‌ ബാക്ക്‌ സീറ്റ്, ഇനിയെന്തുവേണം

Synopsis

കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രയാണ്‌ അത്യാധുനിക സൗകര്യങ്ങളും ഒരുക്കുക എന്നതാണ് എ സി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസിലൂടെ കെ എസ്‌ ആർ ടി സി ലക്ഷ്യം വയ്ക്കുന്നത്

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെ എസ്‌ ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്‌റ്റ്‌ പ്രീമിയം ബസിന്‍റെ ഉദ്ഘാടനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് വച്ചാകും പദ്ധതി ഉദ്ഘാടനം നിർവഹിക്കുത. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ആദ്യഘട്ടത്തിൽ 10 ബസുകളാണ്‌ ഇത്തരത്തിൽ സർവീസ്‌ നടത്തുക. സൂപ്പർ ഫാസ്‌റ്റിനും എക്‌സ്‌പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്‌. വൈഫൈ കണക്‌ഷൻ, മ്യൂസിക്‌ സിസ്‌റ്റം, പുഷ്‌ ബാക്ക്‌ സീറ്റ്‌ തുടങ്ങി നിരവധി സൗകര്യങ്ങൾ ഉണ്ടാകും. 40 സീറ്റുകളാണ്‌ ബസിൽ ഉണ്ടാകുക.

യാത്രക്കാർക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക്‌ ചെയ്യാം. ഇടയ്‌ക്ക്‌ യാത്രക്കാർക്ക്‌ ഭക്ഷണം കഴിക്കാൻ ഗുണനിലവാരമുള്ള ഹോട്ടലുകളിൽ  സൗകര്യം ഒരുക്കും. തിരുവനന്തപുരം – കോഴിക്കോട്‌, കോഴിക്കോട്‌ – തിരുവനന്തപുരം, തിരുവനന്തപുരം – പാലക്കാട്‌, പാലക്കാട്‌ – തൃശൂർ റൂട്ടുകളിൽ എ സി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ നടത്തുമെന്നാണ് കെ എസ്‌ ആർ ടി സി നേരത്തെ അറിയിച്ചിരുന്നത്.

ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ എം സി റോഡിനാണ്‌ മുൻഗണന നൽകുന്നത്. കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രയാണ്‌ അത്യാധുനിക സൗകര്യങ്ങളും ഒരുക്കുക എന്നതാണ് എ സി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസിലൂടെ കെ എസ്‌ ആർ ടി സി ലക്ഷ്യം വയ്ക്കുന്നത്.

മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്, കോഴിക്കോടും വയനാടുമടക്കം 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം