തലസ്ഥാനത്തിന് ഓണസമ്മാനം; 60 ഇലക്ട്രിക് ബസ്സുകൾ പുറത്തിറക്കി കെഎസ്ആര്‍ടിസി, തത്സമയ വിവരങ്ങൾ ലഭിക്കാന്‍ ആപ്പും

Published : Aug 26, 2023, 05:55 PM ISTUpdated : Aug 26, 2023, 06:27 PM IST
തലസ്ഥാനത്തിന് ഓണസമ്മാനം; 60 ഇലക്ട്രിക് ബസ്സുകൾ പുറത്തിറക്കി കെഎസ്ആര്‍ടിസി, തത്സമയ വിവരങ്ങൾ ലഭിക്കാന്‍ ആപ്പും

Synopsis

മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്‍റണിരാജുവിന് താക്കോൽ കൈമാറി.ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കി നഗരത്തിൽ ഹരിത വാഹനങ്ങൾ ഇറക്കുയാണ് ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരസഭ വാങ്ങിയ 60 ഇലക്ട്രിക് സ്മാർട്ട് ബസ്സുകൾ കെഎസ്ആർടിസി സ്വിഫ്റ്റിന് കൈമാറി. ചാല ഗവ. ബോയ്സ് സ്‌കൂളിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് താക്കോൽ കൈമാറി. ചാല മുതൽ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇലക്ട്രിക് ബസിൽ യാത്ര ചെയ്തു. ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കി നഗരത്തിൽ ഹരിത വാഹനങ്ങൾ ഇറക്കുയാണ് ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കെ സിഫ്റ്റ് ജീവനക്കാരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകകൊണ്ട് വാങ്ങിയ സിഫ്റ്റ് ഹൈബ്രിഡ് ബസ്സുകളുടെ ഫ്ലാഗ് ഓഫും മുഖ്യമന്ത്രി നിർവഹിച്ചു. യാത്രക്കാർക്ക് ബസുകളുടെ തത്സമയ വിവരങ്ങൾ ലഭിക്കാനായി മാർഗദർശി എന്ന ആപ്പും പുറത്തിറക്കി. തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗത സൗകര്യങ്ങള്‍ കൂടുതൽ ആധുനികമാക്കുന്നതിന്‍റെ  ഭാഗമായി 104 കോടി ചെലവിൽ 113 ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്. ഇതിൽ ആദ്യഘട്ടമായി അറുപത് ബസുകളാണ്  കൈമാറിയത്.

കെഎസ്ആർടിസി ആസ്തികൾ മൂല്യനിർണയം നടത്തണം; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം: ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണം, വേണ്ട സഹായം സർക്കാർ നൽകണമെന്ന് ഹൈക്കോടതി

PREV
Read more Articles on
click me!

Recommended Stories

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം
പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി