ബീമാപള്ളി ഉറൂസ്, വെട്ടുകാട് പെരുന്നാൾ; സ്പെഷൽ സർവീസുകളുമായി കെഎസ്ആർടിസി

Published : Nov 10, 2026, 09:48 PM IST
ksrtc launches 45 special bus services for beemapally uroos and vettukad church festival

Synopsis

ബീമാപള്ളി ഉറൂസിനും വെട്ടുകാട് പള്ളി പെരുന്നാളിനുമെത്തുന്ന വിശ്വാസികൾക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ സ്പെഷൽ സർവീസുകൾ ആരംഭിച്ചു.

തിരുവനന്തപുരം: ബീമാപള്ളി ഉറൂസിനും വെട്ടുകാട് പള്ളി പെരുന്നാളിനുമെത്തുന്ന വിശ്വാസികൾക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ സ്പെഷൽ സർവീസുകൾ ആരംഭിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് രണ്ട് തീർഥാടന കേന്ദ്രങ്ങളിലേക്കുമായി ആകെ 45 ബസുകളാണ് സർവീസ് നടത്തുന്നത്. ഈ സർവീസുകൾ ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി തിരുവനന്തപുരം സിറ്റി യൂണിറ്റ് ഓഫിസർക്ക് നോഡൽ ഓഫിസറുടെ ചുമതല നൽകിയിട്ടുണ്ട്.

ബീമാപള്ളി ഉറൂസുമായി ബന്ധപ്പെട്ട് ഇത്തവണ 20 ബസുകളാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം 14 ബസുകളായിരുന്നു സർവീസ് നടത്തിയിരുന്നത്. കിഴക്കേക്കോട്ടയിൽ നിന്ന് ഇഞ്ചക്കൽ, വള്ളക്കടവ് വഴിയും കിഴക്കേക്കോട്ടയിൽ നിന്ന് ഇഞ്ചക്കൽ, കല്ലുമൂട് വഴിയുമാണ് ബീമാപള്ളിയിലേക്ക് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാരുടെ ആവശ്യാനുസരണമാകും ബസുകൾ സർവീസ് നടത്തുക. ഇതിനായി ബീമാപള്ളിയിൽ ഒരു സ്റ്റേഷൻ മാസ്റ്റർ ഓഫിസും പ്രവർത്തിക്കുന്നുണ്ട്. വെട്ടുകാട് പള്ളി പെരുന്നാളിനായി നിലവിലുള്ള ഏഴ് ചെയിൻ സർവീസുകൾക്ക് പുറമേ 18 അധിക സർവീസുകൾ കൂടി ഉൾപ്പെടുത്തി ആകെ 25 ബസുകളാണ് നിരത്തിലിറക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം 18 ബസുകളായിരുന്നു സർവീസ് നടത്തിയിരുന്നത്. കിഴക്കേക്കോട്ടയിൽ നിന്ന് വലിയതുറ വഴിയും പാളയം വഴിയുമാണ് വെട്ടുകാട്ടേക്ക് സർവീസ് നടത്തുന്നത്. ബസുകൾ കൃത്യമായി സർവീസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വെട്ടുകാട് ഒരു താത്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫിസും തുറന്നിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വന്ദേമാതരം വിഷയം രാഷ്ട്രീയ വിവാദമാക്കി ബിജെപി; ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ അനാദരവ് കാണിച്ചെന്ന് അമിത് ഷായ്ക്ക് പരാതി നൽകും
ആലുവയിലെ ഹാലോവിൻ ലഹരി പാർട്ടി: വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ; അറസ്റ്റിലായ അലക്സിനായി പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും