'വണ്ടി വാങ്ങി കമ്മീഷൻ അടിക്കേണ്ട കാര്യമില്ല ,കെഎസ്ആര്‍ടിസിയെ ആറ് മാസത്തിനകം തിരിച്ച് പിടിക്കും' ബിജു പ്രഭാകർ

By Web TeamFirst Published Aug 10, 2022, 1:09 PM IST
Highlights

ഗവര്‍മ്മെണ്ട് സെക്രട്ടറി പദവിയിലുള്ളവര്‍ക്ക് ഒരു ഒപ്പിട്ടുകൊടുത്താല്‍ കോടികള്‍ നേടാം.അതിനല്ല താത്പര്യം.വിട്ടുപോയ യാത്രക്കാരെ  കെഎസ്ആര്‍ടിസിയില്‍ തിരിച്ചെത്തിക്കും.ഇലക്ട്രിക് ബസ്സുകള്‍ ഇന്ധനച്ചെലവ് ഗണ്യമായി കുറക്കുമെന്നും കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം; കെഎസ്ആര്‍ടിസി പുതിയ ഇലക്ട്രിക് ബസസുകള്‍ നിരത്തിലിറക്കുന്നത് കമ്മീഷനടിക്കാനാണെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി എംഡി ബിജുപ്രഭാകര്‍ രംഗത്ത്. വണ്ടികള്‍ വാങ്ങി കമ്മീഷനടിക്കേണ്ട താത്പര്യം തനിക്കില്ല. ഗവര്‍മ്മെണ്ട് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളാണ്. ഒരു ഫയലില്‍ ഒപ്പിട്ടാല്‍ കോടികള്‍ അക്കൗണ്ടിലെത്തിക്കാന്‍ ശക്തിയുള്ള പദവിയാണത്.. എന്നാല്‍ അതിനോട് താത്പര്യമില്ല. കെഎസ്ആര്‍ടിയെ തിരിച്ചുപിടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിട്ടുപോയ യാത്രക്കാരെ തിരികെ എത്തിക്കും. 700 ഇലക്ട്രിക് ബസ്സുകള്‍ എത്തുന്നതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകും. ഇന്ധനചെലവും ഗണ്യമായി കുറയും. ഇതിന്‍റെ ഗുണം ജീവനക്കാര്‍ക്ക് ലഭിക്കും.നെയ്യാറ്റിൻകര കെഎസ്ആര്‍ടിസി ഡിപ്പോയിൽ ബജറ്റ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിജു പ്രഭാകര്‍

സഹായിക്കണം,ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ123കോടി രൂപ തരണം-സർക്കാരിനോട് കെഎസ്ആർടിസി

പ്രതിസന്ധി മറികടക്കാൻ കൂടുതൽ ധനസഹായം തേടി കെ എസ് ആർ ടി സി . സർക്കാരിനോട് 123 കോടി രൂപ കെ എസ് ആർ ടി സി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ മാസത്തെ ശമ്പളത്തിനും ജീവനക്കാരുടെ മുടങ്ങിയ ആനുകൂല്യങ്ങളും നൽകാനാണ് കൂടുതൽ തുക ചോദിച്ചതെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കുന്നു.

'കെ.എസ്.ആർ.ടി.സി മരണത്തിലേക്ക് അടുക്കുന്നു , അതിന്‍റെ സൂചനയാണ് സർവീസ് നിർത്തലാക്കൽ' വി ഡി സതീശന്‍

ഡീസല്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി 50 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹവും പൊതുജനങ്ങളെ ദ്രോഹിക്കുന്നതുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസിയെ ഘട്ടംഘട്ടമായി അടച്ചുപൂട്ടാനും സ്വകാര്യ ബസ്സുടമകളെ സഹായിക്കുന്നതുമായ നടപടിയാണ് സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്നും ഉണ്ടായത്. വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനഃസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കാനും ഇന്ധനക്ഷാമം പരിഹരിക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. 

click me!