30% നിരക്കിളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി, 140 കിലോമീറ്ററിന് മുകളിലുള്ള ടേക്ക് ഓവർ റൂട്ടുകള്‍ക്ക് ബാധകം

By Web TeamFirst Published Apr 13, 2023, 5:05 PM IST
Highlights

അനധികൃതമായി ഓടുന്ന സ്വകാര്യ ബസ് സർവീസുകളെ നേരിടാനാണ് ഈ തീരുമാനം

തിരുവനന്തപുരം:മുപ്പത് ശതമാനം  നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി.ടേക്ക് ഓവർ റൂട്ടുകളിലാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.140 കിലോമീറ്ററിന് മുകളിലായി പുതുതായി ആരംഭിച്ച ടേക്ക് ഓവർ ബസുകൾക്ക് നിരക്ക് ഇളവ് ബാധകമായിരിക്കും.കെ എസ് എസ് ആർ ടി സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘ ദൂര സർവ്വീസുകൾക്ക് ഒപ്പം സ്വകeര്യ ബസുകൾ സർവീസ് നടത്തുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇത്തരം സർവ്വീസുകൾ  കെ എസ് എസ് ആർ ടി ബസുകൾക്ക് മുൻപായി സർവ്വീസ് നടത്തി കനത്ത നഷ്ടമാണ് വരുത്തുന്നത്.ഈ സാഹചര്യത്തിലാണ്  , പുതിയതായി ആരംഭി ച്ച 223 ടേക്ക് ഓവർ സർവീസുകൾക്ക് ,നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 30 %നിരക്ക് ഇളവ് പ്രഖ്യാപിച്ചതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു

ഈ മാസം പതിനെട്ടിനകം വിരമിച്ച കെ എസ് ആർ ടി സി ജീവനക്കാർക്ക് പെൻഷൻ നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറിതന്നെ ഓൺലൈൻ വഴി ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 140 കോടി രൂപ കെ എസ് ആർ ടിസിക്ക് അനുവദിച്ചിട്ടുണ്ട്. കോടതി നിർദേശിച്ചിട്ടും പെൻഷൻ നൽകാൻ തയാറാവാതിരുന്ന സർക്കാർ നിലപാടിനെതിരെ സിംഗിൾ ബെഞ്ച് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.  ചീഫ് സെക്രട്ടറിയ്ക്കൊപ്പം ഗതാഗത സെക്രട്ടറിയും ഇന്ന് ഹാജരായി

click me!